തന്റെ ഭാര്യക്ക് ഉരുളകിഴങ്ങ് സൂക്ഷിക്കാനായി ഉണ്ടാക്കിത്തുടങ്ങിയ ആ ഭൂഗര്‍ഭ അറ പിന്നീട് ദൈവീക അറയായി മാറിയ കഥ; ടേസ്യക്കായി ഭര്‍ത്താവ് ലെവോണ്‍ അര്‍ക്കേലിയന്റെ 23 വര്‍ഷത്തെ കഠിനാധ്വനം ഇന്നത് ലോകം അറിയപ്പെടുന്ന വിനോദ സഞ്ചാര മേഖല

ടോസ്യ ഗരിബ്യാന് ഉരുളകിഴങ്ങ് സൂക്ഷിക്കാന്‍ തന്റെ വീടിനു താഴെ ചെറിയൊരു ഭൂഗര്‍ഭ അറ വേണമായിരുന്നു. ഈ ആഗ്രഹമറിഞ്ഞ ഭര്‍ത്താവ് അവള്‍ക്കായി ഭൂഗര്‍ഭ അറ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ നിര്‍മിച്ചുവന്നപ്പോഴേക്കും അത് അവള്‍ക്കായുള്ള ഒരു വിസ്മയ ലോകമായിമാറി. അര്‍മേിയന്‍ തലസ്ഥാനമായ യെരിവാനിലെ അരിഞ്ച് എന്ന ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ അറയുള്ളത്.
കെട്ടിടം പണിയുന്നതില്‍ വിദഗ്ദനായിരുന്നു ലെവോണ്‍. ഒരു ദിവസം കുറഞ്ഞത് 18 മണിക്കൂറെങ്കിലും ഭൂഗര്‍ഭ അറയുടെ നിര്‍മ്മാണത്തിന് വിനിയോഗിക്കുമായിരുന്നു. പ്രത്യേക പ്ലാനുകളൊന്നും തയ്യാറാക്കാതെയായിരുന്നു നിര്‍മാണം. അറയുടെ നിര്‍മാണം എങ്ങനെയായിരിക്കണമെന്ന് താന്‍ സ്വപ്നത്തില്‍ കാണാറുണ്ടെന്നും അതനുസരിച്ചാണ് അടുത്ത ദിവസത്തെ നിര്‍മാണം നടത്തുന്നതെന്നും അദ്ദേഹം പറയാറുണ്ടായിരുന്നെന്ന് ടോസ്യ ഗരിബ്യാന്‍ പറയുന്നു. 2008ല്‍ തന്റെ 67ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലെവോണ്‍ മരിച്ചത്. നിരവധി സവിശേഷതകളുള്ളതാണ് ഭൂമിക്കടിയിലെ ഈ വിസ്മയം. തണുത്ത ശാന്തമായ ഇടനാഴികളിലൂടെ പോയാല്‍ മനോഹരമായ ഏഴ് അറകളിലേക്കാണ് എത്തുക. മധ്യകാല അര്‍മേനിയന്‍ പള്ളികളുടെ മുന്നിലുള്ളതുപോലുള്ള ഭംഗിയേറിയ തൂണുകളുടെയും അലങ്കാരങ്ങളുടെയും മാതൃകകളാണ് മിക്ക ചേംബറുകളിലുമുള്ളത്.

അറയുടെ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ കട്ടിയേറിയ കല്‍പാളിയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കുറച്ചു മീറ്ററുകള്‍ താഴ്ന്നപ്പോള്‍ കട്ടികുറഞ്ഞ കല്ലുകളായി. 600 ലോഡ് പാറകല്ലുകള്‍ വെറും ബക്കറ്റില്‍ കൈ കൊണ്ട് ചുമന്നാണ് ലെവോണ്‍ മുകളില്‍ എത്തിച്ചത്. 3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഗുഹ, ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 21 മീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുന്നത്. മെഷിനുകളുടെ സഹായമില്ലാതെ കൈ കൊണ്ട് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് 20 വര്‍ഷങ്ങള്‍ കൊണ്ട് ഈ അറ പൂര്‍ത്തിയാക്കിയത്. രാത്രി കാലങ്ങളില്‍ ഗുഹയ്ക്കുള്ളില്‍ ജോലി ചെയ്യുന്ന അച്ഛന്റെ ചുറ്റിക കൊണ്ടടിക്കുന്ന ശബ്ദമാണ് തന്റെ ബാല്യകാല ഓര്‍മയിലുള്ളതെന്ന് ലെവോണിന്റെ 44കാരിയായ മകള്‍ ആരക്‌സ്യ പറയുന്നു. ഭൂഗര്‍ഭ അറ പൂര്‍ത്തിയാക്കി ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും അതൊരു മ്യൂസിയമായി പരിണമിക്കുകയായിരുന്നു

https://www.facebook.com/Malayalivartha






















