രാവിലെ മുഴുവൻ ഇരുട്ട് മൂടിയ ഗുഹയ്ക്കുള്ളിൽ; രാത്രി മുഴുവൻ മന്ത്രവാദിയുടെ കുടിലിൽ ബലാത്സംഗ ഇര; പതിനഞ്ച് വർഷമായി പെണ്‍കുട്ടിയെ ജിന്ന് കൂടെയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കിയ മന്ത്രവാദിയ്ക്ക് സംഭവിച്ചത്...

യുവതിയെ പതിമൂന്നാം വയസുമുതല്‍ ഗുഹയിലടച്ച് പതിനഞ്ച് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു 83 കാരനായ മന്ത്രവാദി പിടിയിൽ. ഒടുവില്‍ പോലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചതും പ്രതിയെ പിടികൂടിയതും. ഇന്ത്യാനോഷ്യയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ജാഗോ എന്ന മന്ത്രവാദിയെ പോലീസ് പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതിയുടെ പതിമൂന്നാമത്തെ വയസില്‍ ചികിത്സക്കായാണ് വീട്ടുകാര്‍ വ്യാജവൈദ്യന്‍ കൂടിയായ ഇയാളുടെ അടുത്ത് എത്തിച്ചത്. ചികിത്സയ്ക്കായി അവളെ അവിടെ നിര്‍ത്തിയ ശേഷം വീട്ടുകാര്‍ തിരിച്ചു പോവുകയും ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അവളെ കാണാതായി. ജക്കാര്‍ത്തയില്‍ ബാലികയെ ജോലിയ്ക്കായി അയച്ചിരിക്കുന്നുവെന്നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.
രാവിലെ മുതല്‍ ഗുഹയില്‍ അടച്ചിടുന്ന പെണ്‍കുട്ടിയെ രാത്രി കുടിലില്‍ എത്തിച്ചു പീഡിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി. മന്ത്രവാദത്തിന്റെയും ചികിത്സയുടെയും പേരിലായിരുന്നു പീഡനം. കുട്ടിയെ അമിറിന്‍ എന്ന് പേരായ ആണ്‍കുട്ടിയുടെ ഫോട്ടോ കാണിക്കുകയും അതൊരു ജിന്നാണെന്നും ആ ജിന്ന് തന്നോടോപ്പമുണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ജിന്നിന്നൊപ്പമാണ് താന്‍ ലൈംഗിക ബന്ധം നടത്തുന്നതെന്നായിരുന്നു കുട്ടിയുടെ വിശ്വാസം. താനെവിടെ പോയാലും ജിന്ന് തന്നെ പിടികൂടുമെന്ന് ഭയന്ന പെണ്‍കുട്ടി ഗുഹയ്ക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചതുമില്ല.
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഇയാള്‍ യുവതിയെ ചൂഷണം ചെയ്യുകയായിരുന്നു.പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ വിചാരണയ്ക്ക് എത്തിക്കുകയായിരുന്നു. ലൈംഗിക ചൂഷണത്തിനും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനും കോടതി ഇയാളെ ശിക്ഷിച്ചു. പതിനഞ്ച് വര്‍ഷത്തെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























