ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വടക്കൻ ജപ്പാനെ നടുക്കി ഇന്ന് ഉച്ചയോടെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്തിന്റെ പസഫിക് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് പത്തടി വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട്. ജനങ്ങളോട് അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















