ലോകബാങ്ക് അധ്യക്ഷയാകാന്‍ ഇവാന്‍കയുടേയും ഹാലിയുടേയും പേരുകള്‍ പരിഗണിക്കുന്നു
കാലാവധി തീരാന്‍ മൂന്നുവര്‍ഷം ശേഷിക്കെ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിമ്മിന്റെ പിന്‍ഗാമിയാകാന്‍ പല പേരുകളും പരിഗണനയില്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപിന്റെ പേരും പറഞ്ഞ കേള്‍ക്കുന്നുണ്ട്. ലോകബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരിമൂലധനമുളള അമേരിക്കയുടെ നോമിനിയെയാണ് രണ്ടാം ലോകമഹായുദ്ധശേഷം സ്ഥാപിതമായ ലോകബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കാറുള്ളത്.
യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍സ്ഥാനം രാജിവച്ച ഇന്ത്യന്‍വംശജ നിക്കി ഹാലി, രാജ്യാന്തരകാര്യങ്ങള്ക്കായുളള ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് മല്‍പാസ്, രാജ്യാന്തര വികസന ഏജന്‍സിയുടെ തലവന്‍ മാര്‍ക് ഗ്രീന്‍ എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നതായാണു റിപ്പോര്‍ട്ട്.
പേരുകള്‍ സംബന്ധിച്ചു പല ശിപാര്‍ശയും ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥികളെക്കുറിച്ചു പ്രതികരിക്കാന്‍ ട്രഷറി വകുപ്പു തയാറായിട്ടില്ല.
പതിവിന് വിരുദ്ധമായി ഒബാമ ഭരണകൂടം 2012-ല്‍ രാജ്യത്തിനുള്ള പുറത്തുനിന്നുളള കിമ്മിനെ പിന്തുണയ്ക്കുകയായിരുന്നു. അമേരിക്കയ്ക്ക് പ്രസിഡന്റിനെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുമാകില്ല.
https://www.facebook.com/Malayalivartha