അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് 30 വര്‍ഷത്തെ തടവ്
അമേരിക്കയില്‍ അമ്മയെ കൊന്നു, ഫ്രിഡ്ജില്‍ കഷ്ണങ്ങളാക്കി സൂക്ഷിച്ച കേസില്‍ മകനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹവായിയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണു ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന് യു വെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണ് സംഭവം നടന്നത്. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് യുവെയ്ക്ക് 30 വര്‍ഷം കോടതി ശിക്ഷവിധിച്ചു.
അതിന് തൊട്ടടുത്ത വര്‍ഷം ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ്യെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അമ്മ എവിടെയെന്ന് പൊലീസ് ചോദിച്ചു. താന്‍ അമ്മയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ വച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വച്ചിരുന്നത്.
തന്നെ സ്കളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നല്‍കിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്.
അമ്മ ലിയു യുന്‍, ഹവായിയിലെ ഒരു സ്പായില്‍ ജോലി ചെയ്യുകയായിരുന്നു . ജോലിക്കെത്താത്തതിനെ തുടര്‍ന്ന് കടയുടമ മകനായ യുവെയ്യെ വിളിച്ചു വിവരം ആരാഞ്ഞിരുന്നു. എന്നാല്‍ ലിയു സമീപ ദ്വീപിലേക്കു പോയിരിക്കുകയാണെന്നും മാസങ്ങള്‍ക്കു ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും യുവെയ് അറിയിച്ചുവെന്ന് അവന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha