Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തീപിടിച്ച ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്നും അമ്മ താഴേക്കെറിഞ്ഞ കുഞ്ഞിനെ വഴിപോക്കന്‍ രക്ഷിച്ചു, പിന്നാലെ ചാടിയ അമ്മയ്ക്ക് പരിക്ക്

15 JANUARY 2019 03:45 PM IST
മലയാളി വാര്‍ത്ത

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് അമ്മ താഴേക്കിട്ട കുട്ടിയെ വഴിപോക്കന്‍ സാഹസികമായി രക്ഷപ്പെടുത്തി.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അല്‍ നുഐമിയ-2 മേഖലയിലെ ഫ്‌ലാറ്റ് കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ ഒരു മൂന്നു വയസ്സുകാരനെ രക്ഷിയ്ക്കാനായി ഏഷ്യക്കാരിയായ അവന്റെ അമ്മ അവനെ ഫ്‌ലാറ്റിന് മുന്നിലുള്ള വഴിയിലൂടെ പോകുകയായിരുന്ന ഒരു വഴിപോക്കന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.

രണ്ടാം നിലയില്‍ നിന്നും ആ വഴിപോക്കന്റെ കൈകളിലേക്ക് തന്നെ കൃത്യമായി വന്നു വീണതിനാല്‍ ആ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു .എന്നാല്‍ തൊട്ടുപിന്നാലെ ചാടിയ അമ്മയ്ക്ക് സാരമായി പരുക്കേറ്റു.

ഫ്‌ലാറ്റിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളില്‍ നിന്ന് താഴേയ്ക്ക് ചാടിയ ഒരു അറബ് വനിതയ്ക്കും മറ്റൊരു പുരുഷനും ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അവരെ ഖലീഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

കെട്ടിടത്തിലെ വന്‍പുകയ്ക്കുള്ളില്‍ അകപ്പെട്ടിരുന്ന ഒരു കുടുംബത്തിലെ ഏഴ് പേരെ അജ്മാന്‍ സിവില്‍ ഡിഫെന്‍സിന്റെ റെസ്‌ക്യൂ യൂണിറ്റ് രക്ഷപ്പെടുത്തി. അപകടത്തില്‍ കെട്ടിടം ഭാഗികമായി കത്തിനശിച്ചു.

പ്രസ്തുത കെട്ടിടത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ തീ പിടിച്ചതായി ഞായറാഴ്ച രാത്രിയാണ് വിളിച്ചു പറഞ്ഞതെന്ന് അജ്മാനിലെ ഫയര്‍ സ്‌റ്റേഷനുകളുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ റയേദ് അല്‍ സാബി പറഞ്ഞു . അഗ്‌നി ശമന പ്രവര്‍ത്തകരും പോലീസ് സംഘവും നാഷണല്‍ ആംബുലന്‍സും സ്ഥലത്ത് കുതിച്ചെത്തി . പെട്ടെന്ന് തന്നെ തീയ് നിയന്ത്രണ വിധേയമാക്കാനും കെട്ടിടത്തിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുവാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വാഷിംഗ് മെഷീനില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിനു കാരണമായതെന്ന് കണ്ടെത്തി. പ്രസ്തുത കെട്ടിടത്തിന്റെ കോറിഡോറില്‍ വച്ചിരുന്ന ഫ്രിഡ്ജിലേയ്ക്ക് ആ തീ പടര്‍ന്നതാണ് അഗ്‌നി വ്യാപിയ്ക്കാന്‍ കാരണമായതെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. അപകടസ്ഥലം സുരക്ഷിതമാക്കിയതിനു ശേഷം തുടരന്വേഷണങ്ങള്‍ക്കായി റെസ്‌ക്യൂ പ്രവര്‍ത്തകര്‍ , കെട്ടിടം അ്ഗ്‌നി ശമന വിദഗ്ധര്‍ക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.

കെട്ടിടങ്ങളുടെ കോറിഡോറുകളിലും എമര്‍ജന്‍സി എക്‌സിറ്റുകളിലും വസ്തുക്കള്‍ കൊണ്ടുവയ്ക്കരുതെന്നും വൈദ്യുത ഉപകരണങ്ങളുടെയും ഇലക്ട്രോണിക് വസ്തുക്കളുടെയും സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്നും കെട്ടിടത്തിലെ താമസക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു . തീപിടുത്തം പോലെയുള്ള അപകടങ്ങളുടെ സമയത്ത് കെട്ടിടം ഒഴിപ്പിയ്ക്കുന്നതിനു നല്‍കപ്പെടുന്ന നിര്‍ദേശങ്ങള്‍ പാലിയ്ക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (13 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (24 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (35 minutes ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (40 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (47 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends