Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ക്കിലെ സ്റ്റാഫ് എന്ന വ്യാജേന എത്തി യുവതിയെ ലൈംഗിക ദുരുപയോഗം ചെയ്തയാള്‍ കുറ്റക്കാരനെന്ന് കോടതി

15 JANUARY 2019 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ഒരു പാകിസ്ഥാനി  യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച തൊഴില്‍രഹിതനായ യുവാവ് കുറ്റക്കാരനാണെന്ന് ദുബായിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വ്യാഴാഴ്ച കണ്ടെത്തി.

താന്‍ ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാരന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് , ഒരു യുവതിയോട് തന്നോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ വന്നില്ലെങ്കില്‍ 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി അവരെ ബലാല്‍സംഗം ചെയ്ത 46-കാരനായ ബംഗ്‌ളാദേശുകാരനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് .

തട്ടി കൊണ്ടുപോകല്‍ , ബലാല്‍സംഗം, ലൈംഗിക പീഡനം, സര്‍ക്കാര്‍ ജീവനക്കാരാണെന്ന പേരില്‍ ആള്‍ മാറാട്ടം എന്നീ കുറ്റങ്ങളാണ് അയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത് .എന്നാല്‍ ഇവയെല്ലാം അയാള്‍ കോടതിയില്‍ നിഷേധിച്ചു .

നിയമം അനുവദിയ്ക്കുന്ന ഏറ്റവും കൂടിയ ശിക്ഷ ഇയാള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം രേഖപ്പെടുത്തിയാണ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അയാളെ വിചാരണയ്ക്ക് അയച്ചത് .

കേസിന് ആസ്പദമായ സംഭവം രജിസ്റ്റര്‍ ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിന് പോര്‍ട്ട് പോലീസ് സെന്ററില്‍ ആയിരുന്നു .

ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തിയിരുന്ന 22-കാരിയായ യുവതി , തനിയ്ക്ക് അയാളെ മുന്‍ പരിചയം ഇല്ലായിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞു. ഷാര്‍ജാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെയാണ് താന്‍ യു എ ഇ യില്‍ എത്തിയതെന്നും തന്റെ സഹോദരിയെ സന്ദര്‍ശിയ്ക്കുകയും അവിടെ ജോലിയ്ക്കായി ശ്രമിയ്ക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നും യുവതി വെളിപ്പെടുത്തി .

6 മണി അടുപ്പിച്ച് തന്റെ ബോയ്ഫ്രണ്ടുമൊത്ത് അല്‍ മംസാര്‍ ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് പ്രതി തന്നെ സമീപിച്ചത് എന്ന് അവര്‍ പറഞ്ഞു . അയാളുടെ ചിത്രം പതിച്ച ഒരു കാര്‍ഡ് കാട്ടിയിട്ട് താന്‍ മുനിസിപ്പാലിറ്റി ജീവനക്കാരനാണെന്നും , അവര്‍ എന്താണ് അവിടെ ചെയ്യുന്നതെന്നും അവര്‍ക്കിടയിലെ ബന്ധം എന്താണെന്നും അന്വേഷിച്ചുവത്രെ . അയാളോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ചെല്ലണമെന്നും അയാള്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്നും അവരോട് പറഞ്ഞു . അപ്പോഴേയ്ക്കും യുവതിയുടെ ബോയ്ഫ്രണ്ട് അയാളുടെ ഐ ഡി എടുക്കാനായി തന്റെ കാറിനടുത്തേക്ക് പോയി.

തുടര്‍ന്ന് അയാള്‍ യുവതിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി അവളുടെ ബോയ്ഫ്രണ്ടുമായി സംസാരിച്ചുവെന്നും തുടര്‍ന്ന് ഫോണ്‍ തിരികെ ഏല്‍പിയ്ക്കാതെ അയാളുടെ പക്കല്‍ തന്നെ സൂക്ഷിച്ചുവെന്നും അവള്‍ പറഞ്ഞു. പാര്‍ക്കിലേക്കുള്ള മതില്‍ ചാടിക്കടക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു . താന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ തന്നോട് തര്‍ക്കിയ്ക്കാന്‍ നില്‍ക്കേണ്ടെന്നും അയാള്‍ പറഞ്ഞുവത്രേ.

പാറകള്‍ നിറഞ്ഞ ഇരുണ്ട ഒരു ഇടത്തേക്ക് അയാള്‍ അവളെ നടത്തി കൊണ്ടുപോയി. മണല്‍ നിറഞ്ഞ വിജനമായ ഒരിടത്തേയ്ക്കാണ് അയാള്‍ കൊണ്ടുപോയത്. തന്നെ വെറുതെ വിടണമെന്ന് അയാളോട് അപേക്ഷിച്ചപ്പോള്‍ അയാള്‍ അവളുടെ വായ് മൂടി വച്ച് അവളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി .അവളുടെ തലമുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട് അവളെ കടലില്‍ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തി .

ശബ്ദം വയ്ക്കരുതെന്ന് അവളോട് ആവശ്യപ്പെട്ടതിന് ശേഷം അയാളുമായി ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിന് ഉപയോഗിയ്ക്കുക ആയിരുന്നു. അയാളുടെ ആവശ്യം നടത്തിയതിനു ശേഷം അവളുടെ ഫോണ്‍ അവളുടെ ശരീരത്തിലേയ്ക്ക് എറിഞ്ഞു കൊടുത്തു . പിന്നീട് വസ്ത്രം എടുത്തു ധരിയ്ക്കുവാന്‍ ആവശ്യപ്പെട്ടു. കരഞ്ഞു കൊണ്ട് റോഡിലേയ്ക്ക് ഓടിയ അവള്‍ ഒരു ടാക്‌സി പിടിച്ചു ബോയ്ഫ്രണ്ടിനൊപ്പം തന്റെ കസിന്റെ അടുക്കല്‍ എത്തുക ആയിരുന്നുവെന്നും അവള്‍ കോടതിയില്‍ പറഞ്ഞു. കസിനോടൊപ്പം തിരികെ പാര്‍ക്കില്‍ മടങ്ങി എത്തിയ അവള്‍ അവിടെ നിന്നുകൊണ്ടാണ് പോലീസിനെ വിളിച്ചത് .

പാകിസ്ഥാനി ഡ്രൈവര്‍ ആയ അവളുടെ 28 -കാരന്‍ ബോയ്ഫ്രണ്ട് അവള്‍ പറഞ്ഞത് എല്ലാം അപ്രകാരം തന്നെയാണ് നടന്നതെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തി . പ്രസ്തുത സംഭവത്തിന് ശേഷം അവളെ കാണുമ്പോള്‍ അവളുടെ തലമുടി അലങ്കോലപ്പെട്ടിരുന്നുവെന്നും വസ്ത്രങ്ങളില്‍ ആകെ മണ്ണ് പുരണ്ടിരുന്നുവെന്നും അയാള്‍ ഓര്‍ത്തു പറഞ്ഞു .അവളുടെ കാലില്‍ അപ്പോള്‍ ഷൂ ഉണ്ടായിരുന്നില്ലെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു . ആ മനുഷ്യന്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് അവള്‍ പറഞ്ഞതെന്നും അവന്‍ കോടതിയെ അറിയിച്ചു .

പ്രതി, പാര്‍ക്കിലെ മുന്‍ ജീവനക്കാരനായതിനാല്‍ അയാള്‍ക്ക് സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെവെന്നു കരുതാം എന്ന് ഒരു പോലീസ് ലെഫ്റ്റനന്റ് പറഞ്ഞു .അയാളുടെ താമസ സ്ഥലം പരിശോധിച്ച പോലീസിന് അയാള്‍ അന്ന് ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താനായി . യു എ ഇ യില്‍ കടക്കരുതെന്ന നിരോധനാജ്ഞ ലംഘിച്ചാണ് അയാള്‍ അവിടെ തിരികെ എത്തിയതെന്ന് ആ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു .

ഫോറന്‍സിക് പരിശോധനയില്‍ പ്രതി ഇരയെ ബലാല്‍സംഗം ചെയ്തുവെന്ന് തെളിഞ്ഞു . ദുബൈ പോലീസ് ഹെല്‍ത്ത് സെന്ററില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പ്രതിയ്ക്കു ഹെപ്പറ്റൈറ്റിസ് ബി രോഗബാധ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 24-നാണ് അടുത്ത വാദം കേള്‍ക്കല്‍.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്  (28 minutes ago)

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്  (36 minutes ago)

  മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...  (42 minutes ago)

നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,​പ്രവാസികൾ,​ സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (2 hours ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (2 hours ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (2 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (3 hours ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (3 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (4 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (8 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (8 hours ago)

Malayali Vartha Recommends