എന്റെ രാജകുമാരി എന്നു വിളിച്ച് മകളെ ഭാര്യയില്‍ നിന്നു തട്ടിയെടുത്തു; ദിവസവും ക്രൂരപീഡനം: 13കാരി പ്രസവിച്ചു: അച്ഛന് പിടിയില്‍
സ്വന്തം അച്ഛനില്‍ നിന്നു ലൈംഗിക പീഡനത്തിനിരയായി കുഞ്ഞിനു ജന്മം നല്കി വാര്‍ത്തകളിലിടം നേടിയ പെണ്‍കുട്ടി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്കുണ്ടായ ദുരനുഭവം ലോകത്തോട് തുറന്നു പറഞ്ഞ് താന്‍ ആരാണെന്ന് വെളിപ്പെടുത്തി, ഇനിയിങ്ങനെയാര്ക്കും ഉണ്ടാകരുതെന്ന നിശ്ചയദാര്‍ഡ്യത്തോടെ ബാലപീഡനങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്.
ഷാനന് ക്ലിഫ്റ്റണ്‍ എന്നാണ് തന്റെ പേരെന്നു പറഞ്ഞുകൊണ്ട് അവള് മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിങ്ങനെ,
'എന്റെ അച്ഛന്റെ പേര് ഷാനേ റി ക്ലിഫ്റ്റന്‍. അയാള്‍ എന്റെ ജീവിതം മോഷ്ടിച്ചു. ഒരിക്കലും ഉണരാന്‍ കഴിയാത്ത ഒരു ദുസ്വപ്നമാക്കി അയാള്‍ എന്റെ ജീവിതത്തെ മാറ്റി. വര്‍ഷങ്ങളോളം എന്നെ മാനഭംഗപ്പെടുത്തി, ഒരുപാട് ദേഹോപദ്രവം ഏല്‍പ്പിച്ചു. എല്ലാ ദിവസവും അതികഠിനമായ വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയത്'' അച്ഛനോട് വെറുപ്പുണ്ട്. പക്ഷേ അയാളെ നഷ്ടപ്പെടാന്‍ വയ്യ. കാരണം കുട്ടിക്കാലം മുതല്‍ ഒപ്പമുള്ള ഒരേയൊരു കുടുബാംഗം അയാളാണ്.- ഷാനന് പറയുന്നു.
ഷാനന്റെ അമ്മയുമായി പിരിഞ്ഞ ശേഷം അഞ്ചു വയസ്സുള്ള കുഞ്ഞിനെ അയാള്‍ ഒപ്പം കൂട്ടി. കുഞ്ഞു രാജകുമാരി എന്നു വിളിച്ചുകൊണ്ടാണ് അയാള്‍ ഷാനനുമേല് അവകാശവാദമുന്നയിച്ച് അവളെ ഒപ്പം കൂട്ടിയത്. പക്ഷേ അയാള്‍ക്കുള്ളില്‍ ഉറങ്ങിക്കിടന്ന രാക്ഷസന് പതിയെ പുറത്തു വന്നു. ആദ്യമൊക്കെ കുട്ടിയെ അടിക്കുകയും ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിക്കുകയുമൊക്കെ ചെയ്തു. പിന്നീട് ലൈംഗികമായി ഉപദ്രവിക്കുവാന്‍ തുടങ്ങി. അതേക്കുറിച്ച് ഷാനന് പറയുന്നതിങ്ങനെ
എല്ലാ ദിവസവും രാത്രി അയാളെന്നെ ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിക്കും നിശാവസ്ത്രത്തോടെ തറയില്‍ കിടത്തും എന്നിട്ട് ഉപദ്രവിക്കും. വേദനകൊണ്ട് കരയുമ്പോള്‍ എല്ലാ അച്ഛന്മാരും പെണ്‍കുട്ടികളോട് സ്നേഹപ്രകടനം നടത്തുന്നത് ഇങ്ങനെയൊക്കെയാണെന്നു പറയും. ഓരോ ദിവസവും 4 പ്രാവശ്യം ഇതാവര്‍ത്തിക്കും. ഏങ്ങലടിച്ചു കരയുന്ന ഞാന്‍ അപ്പോഴേക്കും രക്തത്തില്‍ കുതിര്‍ന്നിരിക്കും. ഒരിയ്ക്കല്‍ എന്നെ ഉപദ്രവിക്കുന്നതിന്റെ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ അയാളെനിക്ക് കാട്ടിത്തന്നു. ആ ഭീകരദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അലറിക്കരഞ്ഞു. എന്നിട്ടും അയാളെ വെറുക്കാനെനിക്കാവുന്നില്ല.- ഷാനന് പറയുന്നു.
https://www.facebook.com/Malayalivartha