Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇന്ത്യയുടെ ഭീഷണിക്കും അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കി. എന്നിട്ടും പാഠം പഠിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മതിയായ തെളിവ് തരാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി

02 MARCH 2019 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇന്ത്യയുടെ ഭീഷണിക്കും അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കി. എന്നിട്ടും പാഠം പഠിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ല. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മതിയായ തെളിവ് തരാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ വാദം. ഭീകരത പ്രോത്സാഹിപ്പിക്കുന്ന നയം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് ഖുറേഷി. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ മുഹമ്മദ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് നിങ്ങള്‍ ചോദിക്കുന്നത്.

മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായപ്പോഴും പാക്കിസ്ഥാന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടും നടപടിയെടുത്തില്ല. ഭീകരസംഘടനയാണെന്ന് പാക്കിസ്ഥാന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ അവിടെ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് മന്ത്രി തുറന്നുപറയുകയാണ്. അസറിന് തീരെ വയ്യെന്നാണ് അദ്ദേഹം ന്യായീകരിക്കുന്നത്. പുല്‍വാമയിലേത് ഭീകരാക്രമണമല്ലെന്നും പ്രതികാരമാണെന്നും ഒരു സെനറ്റ് അംഗവും ന്യായീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം അവഗണിക്കുകയെന്ന മുന്‍നിലപാട് തന്നെയാകും ഇമ്രാന്‍ഖാനും സ്വീകരിക്കാന്‍ സാധ്യത.

ഇന്നലെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് ഇനിയെങ്ങനെ എന്നതിന്റെ വ്യക്തമായ സൂചനയാണ്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് പാക് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യയും തിരിച്ചടിക്കാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്. കുപ്‌വാര ജില്ലയിലെ ലങ്കാത് മേഖലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സിആര്‍പിഎഫ് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരും ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.

ഭീകരര്‍ക്കെതിരായ നടപടിക്ക് ശേഷം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്ന ജവാന്മാര്‍ക്ക് നേരേ പ്രദേശവാസികളെ മറയാക്കി ഒരു ഭീകരന്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ അതിരൂക്ഷമായ വെടിവയ്പ്പാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇന്നലെ മാത്രം അമ്പതിലേറെ തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തീവ്രവാദികളെ മറയാക്കി പാക് സൈന്യം ഇന്ത്യയോട് നടത്തുന്നത് യുദ്ധം തന്നെ.

അയല്‍രാജ്യങ്ങള്‍ക്കെതിരെ ഭീകരസംഘടനകളെ ഉപയോഗിച്ച് നിഴല്‍യുദ്ധം നടത്തുന്നത് നയമാക്കിയ രാജ്യമാണ് പാക്കിസ്ഥാന്‍. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും പാക് ഭീകരതയുടെ ഭീഷണി നേരിടുന്നു. നിരവധി ഭീകര സംഘടനകളുടെയും നേതാക്കളുടെയും സുരക്ഷിത താവളമാണ് പാക്കിസ്ഥാന്‍. 69 സംഘടനകളെയാണ് പാക്കിസ്ഥാന്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി (എന്‍സിടിഎ) ഇതുവരെ നിരോധിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനിലും ഗോത്രമേഖലകളിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന സംഘടനകളാണ്.

പാക് അധിനിവേശ കശ്മീര്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ തുടങ്ങിയവരെ നിരോധിച്ചിട്ടുമില്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് ഹാഫിസ് സയീദിന്റെ ജമാ അത്ത് ഉദ്ദവയെ നിരോധിച്ചത്. 2008ല്‍ ഇരുനൂറോളം പേരെ കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനാണ് സയീദ്.

ഇന്ത്യ നിരോധിച്ച 41 ഭീകരസംഘടനകളില്‍ പകുതിയിലധികവും പാക്കിസ്ഥാനിലോ പാക് പിന്തുണയോടെയോ പ്രവര്‍ത്തിക്കുന്നവരാണ്. ജെയ്‌ഷെ മുഹമ്മദ്, ലക്ഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍, ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്, ബബ്ബര്‍ ഖല്‍സ, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഖാലിസ്ഥാന്‍ ഭീകരര്‍ക്കും പാക് ചാരസംഘടന ഐഎസ്‌ഐ പണവും മറ്റ് സഹായങ്ങളും നല്‍കി വരുന്നുണ്ട്. ഇന്ത്യയില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന മസൂദ് അസറും ഹാഫിസ് സയീദും പാക്കിസ്ഥാനില്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് സമാധാന പ്രേമിയായി ഇമ്രാന്‍ ഖാന്‍ അഭിനയിക്കുന്നത്. പുല്‍വാമയിലേത് ഭീകരാക്രമണമാണെന്ന് പരാമര്‍ശിക്കാന്‍ പോലും ഇമ്രാന്‍ ഇതുവരെ തയാറായിട്ടില്ല. തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ ശക്തമായ നിലപാടാണ് മുട്ടുമടക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends