Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഓസ്‌ട്രേലിയയിൽ യുവ ഇന്ത്യൻ ഡോക്ടറെ വെട്ടിനുറുക്കി കൊലപ്പെടുത്തി; മൃതദേഹം സ്വന്തം കാറില്‍ ഒരു സ്യൂട്ട്‌കേയ്‌സിൽ; മരണത്തിൽ ദുരൂഹത

06 MARCH 2019 01:17 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തി. 32കാരിയായ പ്രീതി റെഡ്ഡിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് സിഡ്നിയിൽനിന്ന് ഇവരെ കാണാതായിരുന്നതായി പറയപ്പെടുന്നു.  സ്വന്തം കാറില്‍ ഒരു സ്യൂട്ട്‌കേയ്‌സിൽ കുത്തിനിറച്ച രീതിയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കിഴക്കന്‍ സിഡ്നിയിൽ ഒരിടത്ത് പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. ഇവരുടെ മരണത്തിനു തൊട്ടു പിന്നാലെ മുൻ കാമുകന്‍ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച മക്ഡൊനാൾഡ്സിലെ ജോർജ് സ്ട്രീറ്റിൽ ആരെയൊ കാത്തിരിക്കുന്ന രീതിയിലായിരുന്നു പ്രീതി റെഡ്ഡിയെ അവസാനമായി കണ്ടതെന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്. എന്നാൽ പ്രീതിയും മുൻ കാമുകനും സിഡ്നിയിലെ ഹോട്ടലി‍ൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ദന്തചികിൽസയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11നാണ് ഇവര്‍ കുടുംബവുമായി അവസാനം സംസാരിച്ചത് എന്ന് പറയുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലേക്കു തിരികെയെത്തുമെന്നാണ് പ്രീതി പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരം ആയിട്ടും പ്രീതി തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രീതിയുടെ തിരോധാനവും മരണ വിവരവും അറിഞ്ഞു സഹപ്രവർത്തകർ ഞെട്ടൽ രേഖപ്പെടുത്തിയതായി ഓസ്ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രീതി ജോലിക്കെത്തിയോ എന്നു തിരക്കി തിങ്കളാഴ്ചയാണ് പ്രീതിയുടെ സഹപ്രവർത്തകർക്കു അധികൃതരുടെ വിളിയെത്തിയത്.

മരണ വിവരമറിഞ്ഞ് ഉറങ്ങാൻ പോലും സാധിച്ചില്ല. അവസാനം സംസാരിച്ചപ്പോൾ അടുത്ത ആഴ്ച കാണാമെന്നു പറഞ്ഞതായും പ്രീതിയുടെ സംസാരം സാധാരണ രീതിയിൽ ആയിരുന്നെന്നും ഗ്ലെൻബ്രൂക്ക് ഡെന്റല്‍ സർജറിയിലെ പ്രീതിയുടെ സഹപ്രവർത്തക ചെൽസീ ഹോംസ് പറഞ്ഞു. പ്രീതിയുടെ ബന്ധങ്ങളെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു. കാണാതാകുന്നതിനു കുറച്ചു സമയം മുന്‍പ് ഒരു ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ ഒറ്റയ്ക്ക് നിൽക്കുന്ന പ്രീതിയുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

പ്രീതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപ് മുൻ കാമുകൻ ഡോ. ഹർഷവർധൻ നാര്ദെ ഒരു വാഹനാപകടത്തിൽ മരിച്ചു. ഹർഷവർധന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹർഷവർധനും ഓസ്ട്രേലിയയിൽ ദന്തഡോക്ടറായിരുന്നു. ഇയാളുടെ മരണത്തിനു മുൻപ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ചു പൊലീസ് ഹർഷവര്‍ധനുമായി സംസാരിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (5 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

Malayali Vartha Recommends