നാസയുടെ മറ്റൊരു പരാജയം... ഫാല്‍ക്കണ്‍-9 റോക്കറ്റിനെ കടലില്‍ തിരിച്ചിറക്കാനായില്ല

ഭൂമിയില്‍ നിന്നു വിക്ഷേപിച്ച റോക്കറ്റിനെ കടലില്‍ കാത്തുകിടക്കുന്ന ബാര്‍ജില്‍ സുരക്ഷിതമായി തിരിച്ചിറക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാ നാസയ്ക്കും സ്‌പേസ് എക്‌സിനും ആയില്ല.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങള്‍ അടങ്ങിയ ഡ്രാഗണ്‍ പേടകവുമായി കുതിച്ചുയരുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിനെ തിരികെ കടലില്‍ കാത്തുകിടക്കുന്ന ബാര്‍ജില്‍ ഇറക്കുക എന്ന ലക്ഷ്യമാണ് പരാജയത്തില്‍ അവസാനിച്ചത്.
പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ചുകഴിഞ്ഞാല്‍, റോക്കറ്റിന്റെ ആദ്യഘട്ടം മടക്കയാത്ര തുടങ്ങും. ഡ്രാഗണ്‍ പേടകവുമായി കുതിച്ചുയരുന്ന ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ആദ്യ ഭാഗമാണ് ഭൂമിയിലേക്കു മടങ്ങുന്നത്. 14 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഈ ഭാഗത്തിന്. നിയന്ത്രിത സംവിധാനത്തിലൂടെ റോക്കറ്റിനെ സുരക്ഷിതമായി ബാര്‍ജില്‍ ഇറക്കാനായിരുന്നു ശ്രമം. ഫോറിഡയുടെ കിഴക്കന്‍ തീരത്ത്, അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാത്തുകിടക്കുന്ന 2730 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ബാര്‍ജിലാണു റോക്കറ്റിന് ഇറങ്ങേണ്ടത്. എന്നാല്‍ ഇതു പരാജയപ്പെട്ടു. റോക്കറ്റ് ബാര്‍ജിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
നിലവില്‍, വിക്ഷേപണശേഷം റോക്കറ്റുകള്‍ പൂര്‍ണമായും നശിച്ചുപോവുകയാണു ചെയ്യുന്നത്. പുതിയ പരീക്ഷണം വിജയിച്ചാല്‍ ഭാവിയില്‍ ബഹിരാകാശ വിക്ഷേപണത്തിനായുള്ള ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയുമായിരുന്നു. മുന്‍പു രണ്ടുതവണ റോക്കറ്റുകളെ കടലില്‍ ഇറക്കാന്‍ സ്‌പേസ് എക്‌സ് കമ്പനിക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഒരു ബാര്‍ജില്‍ ഇറക്കാന്‍ ശ്രമിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. അനേകം യാത്രകള്‍ക്ക് ഒരേ വിമാനം ഉപയോഗിക്കാമെന്ന പോലെ റോക്കറ്റിനെയും പര്യാപ്തമാക്കുക എന്നതായിരുന്നു സ്‌പേസ് എക്‌സ് കമ്പനിയുടെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























