ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയുടെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്ക്

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈത്രിപാല സിരിസേനയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക്. എന്നാല്‍ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് സിരിസേനയുടെ വക്താവും മുതിര്‍ന്ന നേതാവുമായ രജിത സേനരത്‌നെ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും മന്ത്രിയായിരുന്ന സിരിസേന പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അധികാരത്തില്‍ വന്നയുടന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതാവിനെ തന്റെ പ്രധാനമന്ത്രിയാക്കുക യും ചെയ്ത് പുതിയ ഭരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
തിരഞ്ഞെടുപ്പില്‍ സിരിസേന വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാന്‍ സിരിസേനയെ മോദി ക്ഷണിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























