എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

162 യാത്രക്കാരുമായി സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറക്കുന്നതിനിടെ കഴിഞ്ഞമാസം 28ന് കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ താഴെ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിക്കിടക്കുന്ന നിലയിലാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.
വിമാനാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാന്‍ സമയം വേണ്ടിവരുമെന്നതിനാല്‍ ഇതിനുള്ള നടപടികള്‍ നാളത്തേക്ക് മാറ്റി. നാളെ രാവിലെ വിമാന അവശിഷ്ടങ്ങള്‍ മാറ്റി ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങും. ഇതു പരാജയപ്പെട്ടാല്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ വായു നിറച്ച ബാഗ് ഘടിപ്പിച്ച് വിമാനത്തിന്റെ പിന്‍ഭാഗം പൊക്കിയെടുത്തതുപോലെ ബ്ലാക്ക് ബോക്‌സും വീണ്ടെടുക്കാനാണ് തീരുമാനം. ബ്ലാക്ക് ബോക്‌സ് ലഭിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയൂ.
വിമാനത്തിന്റെ പിന്‍ഭാഗം കഴിഞ്ഞ ദിവസം ജാവാ കടലില്‍നിന്നു കണ്ടെടുത്തിരുന്നു. ബ്ലാക്ക് ബോക്‌സിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന മുഴക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നുള്ള തിരച്ചിലിലാണു വിമാന പിന്‍ഭാഗം കടലിനടിയില്‍നിന്നു കണ്ടെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























