ക്രൈസ്തവ വിശ്വാസമാണു തന്റെ നിലപാടുകള്‍ക്കു പിന്നിലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

കമ്യൂണിസമല്ല, ക്രൈസ്തവ വിശ്വാസമാണു തന്റെ നിലപാടുകള്‍ക്കു പിന്നിലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പാവങ്ങളോടുള്ള സഹാനുഭൂതിയും ആഗോള സാമ്പത്തിക വ്യവസ്ഥയോടുള്ള എതിര്‍പ്പും കമ്യൂണിസത്താല്‍ പ്രചോദിതമായതല്ലെന്നും വേദപുസ്തകത്തില്‍നിന്നുതന്നെ ഉടലെടുത്തിട്ടുള്ളതാണെന്നും ആദ്യകാലം മുതല്‍ സഭ അത് ഉദ്‌ബോധിപ്പിച്ചുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്ത സംസ്‌കാരത്തെ നിരന്തരം വിമര്‍ശിക്കുന്നതിനാലും പാവങ്ങളുടെ സഭയെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതിനാലും യുഎസിലെ യാഥാസ്ഥിതികര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരനെന്നു വിശേഷിപ്പിച്ചിരുന്നു. പാവങ്ങളോടുള്ള സഹാനുഭൂതി ക്രൈസ്തവ വിശ്വാസത്തിന്റെ ഉരകല്ലാണെന്ന് അദ്ദേഹം പറഞ്ഞു. വിശന്നപ്പോഴും ദാഹിച്ചപ്പോഴും രോഗിയായിരുന്നപ്പോഴും നഗ്നനായിരുന്നപ്പോഴും തന്റെ വിശപ്പകറ്റുകയും തന്നെ ശുശ്രൂഷിക്കുകയും ഉടുപ്പിക്കുകയും ചെയ്തു സഹായിച്ചുവെന്നു സുവിശേഷത്തില്‍ പറഞ്ഞിട്ടുള്ളതും പാപ്പ ചൂണ്ടിക്കാട്ടി.
പാവങ്ങളോടുള്ള സഹാനുഭൂതി കമ്യൂണിസത്തിന്റെ കണ്ടുപിടിത്തമല്ല, അതു സഭയുടെ പ്രബോധനങ്ങളിലും പാരമ്പര്യത്തിലും പണ്ടേ ഉള്ളതാണെന്നും അറിയിച്ചു. മാര്‍പാപ്പയുടെ ഏഷ്യന്‍ പര്യടനം ഇന്നാരംഭിക്കും. 19 വരെയുള്ള ദിവസങ്ങളില്‍ ശ്രീലങ്കയും ഫിലിപ്പീന്‍സുമാണു സന്ദര്‍ശിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























