കടല്‍ക്കൊല: നാവികന്റെ ഹര്‍ജി മറ്റൊരു ബഞ്ചിലേക്ക് മാറ്റി

കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചിലേക്ക് മാറ്റി. ഹൃദ്‌രോഗ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോയ ലാത്തോറെ ഇന്ന് മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാല്‍ സാവകാശം തേടി ലാത്തോറെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് ബഞ്ച് മാറ്റം. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ചാണ് കേസ് നേരത്തെ പരിഗണിച്ചത്. മുന്‍പ് ഹര്‍ജിയില്‍ ചില പ്രതിബന്ധങ്ങളും നിരീക്ഷണങ്ങളും നടത്തിയിരുന്നതാണെന്നും ഇനി പരിഗണിക്കുന്നത് ഉചിതമല്ലെന്നും ജഡ്ജി വ്യക്തമാക്കി. ഇതേതുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്ക് മാറ്റി ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























