ചൈനയില്‍ രണ്ടാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ അനുമതി; ദമ്പതികള്‍ക്ക് തണുത്ത പ്രതികരണം

ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനുള്ള വിലക്ക് നീക്കിയ സര്‍ക്കാര്‍ നടപടിയോട് ചൈനയില്‍ തണുപ്പന്‍ പ്രതികരണം. രാജ്യത്ത് യുവാക്കളേക്കാള്‍ പ്രായമായവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാര്‍ തയ്യാറായത്.
രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്നതിനുള്ള വിലക്ക് നീക്കിയ ശേഷം ഇതിനായി അപേക്ഷ സമര്‍പ്പിച്ചത് സര്‍ക്കാര്‍ പ്രതീക്ഷിച്ചതിന്റെ പകുതി പേര്‍ മാത്രം. ചൈനയിലെ നാഷ്ണല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിംഗ് കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. രണ്ടാമത്തെ കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിനായി ഇരുപത് ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇതിന്റെ പകുതി പേര്‍ മാത്രമാണ് അപേഷയുമായി സര്‍ക്കാരിനെ സമീപിച്ചത് ഒരു ദമ്പതികള്‍ക്ക് ഒരുകുട്ടി എന്ന തീരുമാനം രാജ്യത്ത് നിലവില്‍ വന്നത് 1970കളിലായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഈ തീരുമാനങ്ങള്‍ക്ക് അയവ് വരാന്‍ തുടങ്ങി. തുടര്‍ന്ന് ദമ്പതികള്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ വേണമെങ്കില്‍ കുടുംബാസൂത്രണ കമ്മീഷന്റെ അനുവാദം വേണമെന്ന നിയമം നിലവില്‍ വന്നു.
എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും ഇതിന് അനുവാദം നല്‍കിയിരുന്നില്ല. പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ വിലക്ക് നീക്കിയത്. എന്നാല്‍ ജനങ്ങള്‍ ഇതിനോട് അനുകൂലമായി പ്രതികതിക്കുന്നില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും പണചെലവ് കൂടുതാണെന്നതിനാലാണ് ചൈനീസ് ദമ്പതികള്‍ രണ്ടാമത്തെ കുട്ടിയെ വേണ്ടന്ന് തീരുമാനിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























