എയര്‍ ഏഷ്യാ വിമാനം തകര്‍ന്നത് മര്‍ദ്ദ വ്യതിയാനത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നു വീണതു മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് പൊട്ടിത്തെറിച്ചെതെന്ന് റിപ്പോര്‍ട്ട്. തകര്‍ന്ന് വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ഇന്തോനീഷ്യന്‍ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി തലവന്‍ ഫ്രാന്‍സിസ്‌കസ് ബാങ്ബാങ് സൊയേലിസ്‌റ്റ്യോ അറിയിച്ചു. ഫ്‌െളെറ്റ് ഡേറ്റാ റെക്കോഡര്‍ പരിശോധിച്ചശേഷം അന്തിമായി വിലയിരുത്താന്‍ പറ്റുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
വിമാനച്ചിറകിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്ന ഫ്‌െളെറ്റ് ഡേറ്റ റെക്കോഡര്‍ മുങ്ങല്‍വിദഗ്ധര്‍ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു.വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ പുറത്തെടുക്കുമെന്നും സൊയേലിസ്‌റ്റ്യോ പറഞ്ഞു. ഫ്‌െളെറ്റ് ഡേറ്റ റെക്കോഡറും കോക്പിറ്റ് വോയിസ് റെക്കോഡറും ബ്ലാക്‌ബോക്‌സിന്റെ ഭാഗങ്ങളാണ്. ഫ്‌െളെറ്റ് ഡേറ്റാ റെക്കോഡര്‍ പ്രത്യേക കപ്പലില്‍ ജക്കാര്‍ത്തയിലേക്കു മാറ്റിയതായും ഇതു പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























