പത്ര സ്വാതന്ത്രത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല... പ്രവാചകന്റെ കാര്‍ട്ടുണുമായി ഷാര്‍ലിഹെബ്ദോ വീണ്ടും പുറത്തിറങ്ങി

പത്ര സ്വാതന്ത്രത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശം നല്‍കികൊണ്ട് ഫ്രാന്‍സിലെ
ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലിഹെബ്ദോ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചു. \'ഞാന്‍ ഷാര്‍ളി\' എന്നെഴുതിയ പ്‌ളക്കാര്‍ഡുമായി പ്രവാചകന്‍ മുഹമ്മദ് നില്‍ക്കുന്ന ചിത്രമാണ് ഇത്തവണ മാഗസിന്റെ കവറര്‍ ഫോട്ടോ. എല്ലാവര്‍ക്കും മാപ്പ് നല്‍കിയിരിക്കുന്നു എന്ന അടിക്കുറിപ്പും കാര്‍ട്ടൂണിന് നല്‍കിയിട്ടുണ്ട്. ജനുവരി ഏഴിനാണ് പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലിഹെബ്ദോയുടെ ഓഫീസ് തീവ്രവാദികള്‍ ആക്രമിക്കുകയും എഡിറ്ററടക്കം 12 മാധ്യമ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്തത്.
അക്രമണത്തിന ശേഷം ഇറങ്ങുന്ന ആദ്യത്തെപതിപ്പാണിത്. രുപത്തിയഞ്ചോളം രാജ്യങ്ങളിലായി മുപ്പത് ലക്ഷം പ്രതികളാണ് മാഗസിന്‍ പുറത്തിറക്കിയത്. അന്താരാഷ്ട്ര തലത്തിലെ ആവശ്യം അനുസരിച്ച പതിനാറ് ഭാഷകളില്‍ മാഗസിന്‍ വിവര്‍ത്തനം ചെയ്ത് പുറത്തിറക്കുകയും ചെയ്തു. ഷാര്‍ളിയുടെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ജര്‍മ്മനിയിലെ മോര്‍ഗന്‍ പോസ്റ്റ് പത്രത്തിന് നേരെ ഞായറാഴ്ച ആക്രമണം ഉണ്ടായിരുന്നു. അക്രമണ സാധ്യത കണക്കിലെടുത്ത് ഫ്രാന്‍സിലെ മാധ്യമ സ്ഥാപനങ്ങളില്‍ സുരക്ഷയ്ക്കായി പതിനായിരം പട്ടാളക്കാരെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























