തീവ്രവാദി ആക്രമണം നടന്ന പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു

താലിബാര്‍ ഭീകരവാദികള്‍ കൂട്ടക്കുരുതി നടത്തിയ പാകിസ്ഥാന്‍ പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു. ഒരു മാസം മുമ്പ് 150 പേരുടെ കൂട്ടക്കുരുതി നടന്ന സ്‌കൂളില്‍ ഇന്നലെ കുട്ടികള്‍ വീണ്ടുമെത്തി.
തങ്ങളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ഇനികൂടയില്ലെന്നുള്ള ഓര്‍മയില്‍ പലരും വിതുബുന്നുണ്ടായിരുന്നു. പാക് സൈനിക മേധാവി റഹീല്‍ ഷെരീഫടക്കം നിരവധി പ്രമുഖര്‍ കുട്ടികള്‍ക്ക് ധൈര്യം പകരാന്‍ എത്തി. കനത്ത സുരക്ഷാ വലയത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പേടിച്ചരണ്ട മുഖവുമായെത്തിയ കൂട്ടികളോടൊപ്പം മാതാപിതാക്കളുമുണ്ടായിരുന്നു. പ്രാര്‍ഥനയോടെയാണ് സ്‌കൂള്‍ അധ്യയനം ആരംഭിച്ചത്.
പാക് താലിബാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെ എല്ലാ സ്‌കൂളുകളിലെയും ശീതകാല അവധി സര്‍ക്കാര്‍ നീട്ടിയിരുന്നു. എല്ലാ പബ്ലിക് സ്‌കൂളുകളുടെയും മതിലുകള്‍ എട്ടടി ഉയരത്തിലാക്കുമെന്ന് സൈനിക മേധാവി ചടങ്ങില്‍ ഉറപ്പു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























