എയര്‍ ഏഷ്യയുടെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കണ്ടെത്തി

തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കണ്ടെത്തി. പൈലറ്റിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥരുടെയും സംഭാഷണങ്ങള്‍ അടങ്ങുന്നതാണ് കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്തൊനീഷ്യന്‍ അധികൃതര്‍.
വിമാനത്തിന്റെ ഒരു ചിറകിനടിയിലാണ് കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ ഘടിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതിന് 20 കിലോമീറ്റര്‍ അകലെ വോയിസ് റിക്കോര്‍ഡര്‍ ഉള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടെടുക്കുന്നതിന് സാധിച്ചിരുന്നില്ല.
ഇന്തൊനീഷ്യന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിന്റെ ഭാഗമായ ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ ഇന്നലെ വീണ്ടെടുത്തിരുന്നു. ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ പരിശോധനയ്ക്കായി ജക്കാര്‍ത്തയിലെത്തിച്ചു. എല്ലാ വിവരങ്ങളും ലഭിക്കാന്‍ രണ്ടാഴ്ചമുതല്‍ ഒരുമാസംവരെ സമയമെടുത്തേക്കും. വിവരങ്ങള്‍ ഒരു ദിവസംകൊണ്ടു ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും വിശകലനം താമസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ ഏഷ്യ വിമാനം മര്‍ദ വ്യത്യാസത്തെ തുടര്‍ന്ന് കടലില്‍ തകര്‍ന്നു വീഴുകയായിരുന്നെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം, എയര്‍ ഏഷ്യ വിമാനം കടലില്‍ വീഴുന്നതിനു മുന്‍പു പൊട്ടിത്തെറിച്ചതായി സംശയമുയരുന്നുണ്ട്. സുരബായയില്‍നിന്നു സിംഗപ്പൂര്‍ക്കുള്ള യാത്രയ്ക്കിടെ ഡിസംബര്‍ 28ന് എയര്‍ ഏഷ്യ വിമാനം കടലില്‍ വീഴുകയായിരുന്നു. വിമാനഭാഗങ്ങള്‍ കടലില്‍ ചിതറിക്കിടക്കുന്നതിനാല്‍ കടലില്‍ വീഴുന്നതിനു മുന്‍പു പൊട്ടിത്തെറിയുണ്ടായതായി സംശയമുണ്ടെന്ന് നാഷനല്‍ സേര്‍ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി തലവന്‍ ഫ്രാന്‍സിസ്‌ക ബാംബാങ് സോയെലിസ്‌റ്റ്യോ പറഞ്ഞു. എന്നാല്‍ സ്‌ഫോടനം നടന്നെന്നു തെളിയിക്കുന്ന വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനും നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി അംഗവുമായ സന്തോസോ സയോഗോ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























