മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പാപ്പ ശ്രീലങ്കയിലെത്തി

ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തി. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മാര്‍പ്പാപ്പ ഒരു ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നത്. മാര്‍പാപ്പ പുതിയ പ്രസിഡന്റ് സിരിസേനയുമായി കൂടിക്കാഴ്ച നടത്തും.
ദാരിദ്ര്യം, കാലാവസ്ഥാ മാറ്റം, സിംഹള, തമിഴ് ജനങ്ങളുടെ അനുരഞ്ജനശ്രമം തുടങ്ങിയ കാര്യങ്ങളില്‍ പാപ്പയുടെ ഇടപെടലുണ്ടാകുമെന്നാണ് കരുതുന്നത്. ബുദ്ധമതനേതാക്കന്‍മാരുമായി മതാന്തരസംവാദങ്ങളിലും മാര്‍പാപ്പ പങ്കെടുക്കുമെന്ന് കൊളംബോ കര്‍ദിനാള്‍ ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത് പറഞ്ഞു.
ഏഷ്യാ ഭൂഖണ്ഡത്തിലെ ജനങ്ങളോടുള്ള പ്രത്യേക കരുതലിന്റേയും സ്‌നേഹത്തിന്റേയും അടയാളമായാണ് സന്ദര്‍ശനമെന്ന് മാര്‍പ്പാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിലെ ജനസംഖ്യയില്‍ ഏഴ് ശതമാനമാണ് കത്തോലിക്കാ വിശ്വാസികള്‍.
ഇന്ത്യക്കാരനായ മിഷണറി ജോസഫ് വാസിനെ ശ്രീലങ്കയിലെ ആദ്യത്തെ വിശുദ്ധനായി മാര്‍പ്പാപ്പ പ്രഖ്യാപിക്കും. പതിനേഴാം നൂറ്റാണ്ടില്‍ ഗോവയില്‍ നിന്ന് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ജോസഫ് വാസ് ശ്രീലങ്കയിലെത്തിയത്. ഗാളില്‍ പോപ്പ് കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയ്ക്ക് നാലു ലക്ഷത്തോളം പേര്‍ പങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഗെമ്പോയിലെ ഏഷ്യന്‍ തിയോളജിക്കല്‍ സൊസൈറ്റിയും മാര്‍പ്പാപ്പ സന്ദര്‍ശിക്കും.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം 15 ന് വൈകിട്ട് മാര്‍പാപ്പ ഫിലിപ്പീന്‍സിലേക്ക് പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























