അമേരിക്കന്‍ സൈന്യത്തിന്റെ അക്കൗണ്ടുകള്‍ ഐ എസ് ഹാക്ക് ചെയ്തു

അമേരിക്കന്‍ സൈനിക കമാന്‍ഡ് സെന്റ്‌കോമിന്റെ ട്വിറ്റര്‍, യൂ ട്യൂബ് അക്കൗണ്ടുകള്‍ ഐ എസ് ഭീകരര്‍ ഹാക്ക് ചെയ്തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെന്ന് അവകാശപ്പെടുന്ന സംഘമാണ് സെന്റ്‌കോമിന്റെ അക്കൗണ്ടുകളില്‍ കയറി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്.
കൃപയും അലിവുമുള്ള അള്ളാഹുവിന്റെ നാമത്തില്‍ സൈബര്‍ ഖിലാഫത്ത് സൈബര്‍ ജിഹാദ് തുടരുന്നു എന്ന് ഇവര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. യുഎസ് സൈനികരെ, ഞങ്ങള്‍ വരുന്നൂ, നിങ്ങള്‍ തിരിഞ്ഞുനോക്കുക എന്നായിരുന്നു സെന്റ്‌കോമില്‍ പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശം. ചില സൈനിക രേഖകളും ട്വിറ്ററില്‍ വായിക്കാമായിരുന്നു. സെന്റ്‌കോമിന്റെ കവര്‍ ചിത്രം മാറ്റി ഞാന്‍ ഐഎസ്‌ഐഎസിനെ സ്‌നേഹിക്കുന്നു എന്ന് എഴുതിയ ചിത്രം കവറാക്കിയിരുന്നു.
സൈബര്‍ സുരക്ഷയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെയായിരുന്നു അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറ്റം നടന്നത്. എന്നാല്‍ ഈ നുഴഞ്ഞുകയറ്റം ഗൗരവമുള്ളതല്ലെന്നും ചെറിയൊരു സൈബര്‍ നശീകരണ പ്രവണത മാത്രമാണെന്നുമാണ് സെന്റ്‌കോമിന്റെ നിലപാട്. അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു തരത്തിലുമുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സെന്റ്‌കോം വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് യുഎസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























