ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ജോണ്‍കെറി

ഇന്ത്യയും പാക്കിസ്ഥാനും സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ചര്‍ച്ച അനിവാര്യമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കാന്‍ യുഎസ് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കെറി പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സര്‍ദാജ് അസീസ് എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തീവ്രവാദ സംഘടനകള്‍ക്കെതിരെയും നടപടി ശക്തമാക്കണമെന്ന് പാക്ക് സര്‍ക്കാരിനോട് ജോണ്‍ കെറി ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ യുഎസിന് ആശങ്കയുണ്ട്. എന്നാല്‍ ഭീകരവാദത്തിനെതിരായ പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് യുഎസ് സഹായം തുടരും. താലിബാനെയും ലഷ്‌കറെ തയിബയെയും പോലുള്ള ഭീകര സംഘടനകള്‍ പാക്കിസ്ഥാനു മാത്രമല്ല യുഎസ് അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും കെറി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























