രാജപക്‌സെയെ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ഉപദേശിച്ച ജ്യോതിഷിക്ക് പണിപോയി

മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്നതുപോലെയായി ശ്രീലങ്കയിലെ വി ഐപി ജ്യോതിഷിയുടെ കാര്യം. പുള്ളിയുടെ കൂടും കുടുക്കയുംമെല്ലാം പോയി. രാജപക്‌സെ തോറ്റതോട് കൂടി തുടങ്ങി ജ്യോതിഷിയുടെ കഷ്ടകാലം.
തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയെ ഉപദേശിച്ച ജ്യോതിഷി അബിഗുണവര്‍ധനക്ക് മഹീന്ദ രാജപക്‌സെയുടെ പരാജയത്തോട് കൂടി സര്‍വസുഖങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. മൂന്ന് ദശാബ്ദമായി ഉപദേശകനായ അബിഗുണവര്‍ധന, \'ഞങ്ങളുടെ സാര്‍\' എന്നാണ് രാജപക്‌സെയെ വിളിച്ചിരുന്നത്. പരാജയപ്പെട്ട രാജപക്‌സെ ഔദ്യോഗിക വസതി ഒഴിഞ്ഞതോടെ, താന്‍ താമസിച്ചിരുന്ന വീടും ഒഴിയാന്‍ ജ്യോതിഷിയും നിര്‍ബന്ധിതനായി. സര്‍ക്കാര്‍ അനുവദിച്ചിരുന്ന ലിമോസിന്‍ കാറും ഡ്രൈവറുമെല്ലാം പോയി. മാത്രമല്ല പൊതുമേഖലാ ബാങ്കിലെ ബോര്‍ഡ് മെമ്പര്‍ സ്ഥാനവും ഒഴിയേണ്ടി വന്നു.
ഫലം പുറത്ത് വന്നതിന് പിന്നാലെ രാജപക്‌സെയെ ആശ്വസിപ്പിക്കാന്‍ അബിഗുണവര്‍ധന എത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍ രാജപക്‌സെ ജയിക്കുമെന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ അദ്ദേഹം നേരത്തെ തന്നെ മാനസികമായി തകര്‍ന്നു പോവുമായിരുന്നു എന്നും ജ്യോത്സ്യന്‍ പറഞ്ഞു. ഫലം എന്താണെന്ന് നക്ഷത്രങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഇവിടെ രാജപക്‌സെയുടെ ജാതകത്തെക്കാള്‍ ശക്തമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി മൈത്രിപാല സിരിസേനയുടേതെന്നും അബിഗുണവര്‍ധന പറഞ്ഞു. 2005ലും 2010ലും രാജപക്‌സെയുടെ വിജയം താന്‍ പ്രവചിച്ചിരുന്നു. എന്നാല്‍ നൂറു ശതമാനം കൃത്യമായി പ്രവചിക്കാന്‍ ഒരു ജ്യോത്സനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജപക്‌സെയുടെ കാര്യത്തില്‍ തന്റെ പ്രവചനം തെറ്റിയെങ്കിലും അനുയായികള്‍ കൈവെടിയില്ലെന്ന പ്രതീക്ഷയിലാണ് അബിഗുണവര്‍ധന. തീരപട്ടണമായ ഗാലിയിലെ വീട്ടിലാണ് ഇദ്ദേഹത്തി ഇപ്പോഴത്തെ വാസം. കഴിഞ്ഞ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ ജ്യോതിഷി സുമനദാസ അബിഗുണവര്‍ധന ഫോണ്‍ കോളുകള്‍ ഒന്നും തന്നെ സ്വീകരിക്കുന്നുണ്ടായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























