ക്രൂഡോയില്‍ വിലയില്‍ ഇടിവ് തുടരുന്നു: ബാരലിന് 45 ഡോളറായി

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ബാരലിന് 45 ഡോളറായാണ് ഇന്ന് കുറഞ്ഞത്. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
ഉത്പാദനം കൂടിയതും ഡിമാന്റ് കുറഞ്ഞതുമാണ് അസംസ്‌കൃത എണ്ണയുടെ വിലയിടിവിന് മുഖ്യകാരണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ 50 ശതമാനത്തോളം വിലയിടിവാണ് ക്രൂഡോയില്‍ രേഖപ്പെടുത്തിയത്. ജൂണില്‍ എണ്ണ വില ബാരലിന് 115 ഡോളറിലായിരുന്നെങ്കില്‍ ഇപ്പോഴത് 40 ഡോളര്‍ വരെയാണ് എത്തി നില്‍ക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ക്രൂഡിന്റെ വില കുറയ്ക്കാനും, ഏഷ്യന്‍ മേഖലയില്‍ എണ്ണ വിലയില്‍ ഡിസ്‌കൗണ്ട് നല്‍കാനും പ്രമുഖ എണ്ണ ഉത്പാദകരായ സൗദി അറേബ്യ തീരുമാനിച്ചതും വിലത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























