മുല്ല ഫസലുല്ലയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു

പാക്ക് താലിബാന്റെ തലവന്‍ മുല്ല ഫസലുല്ലയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു. പെഷാവറിലെ സൈനിക സ്‌കൂളില്‍ ഡിസംബര്‍ 16ന് ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം മുല്ല ഫസലുല്ലയുടെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 140 കുട്ടികളടക്കം നൂറ്റമ്പതോളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായ്ക്കു നേരെ 2012 ല്‍ ആക്രമണം നടത്തിയതും മുല്ലയുടെ സംഘമായിരുന്നു. ഇയാള്‍ അഫ്ഗാന്‍ അതിര്‍ത്തി മേഖലയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 നാണ് പാക്ക് താലിബാന്‍ നേതാവായി മുല്ല തിരഞ്ഞെടുക്കപ്പെട്ടത്. റേഡിയോ മുല്ല എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. സ്വാത് താഴ്‌വരയില്‍ അനധികൃത എഫ്എം റേഡിയോ വഴി സമരാഹ്വാനം നടത്തിവന്നതിനാലാണ് ഫസലുല്ല, റേഡിയോ മുല്ല എന്നറിയപ്പെട്ടത്. 2010 ലാണ് പാക്ക് താലിബാനെ ഭീകരവാദ ഗ്രൂപ്പായി യുഎസ് പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























