30ലക്ഷം കോപ്പി; ഷാര്‍ളി ഹെബ്ദോ വീണ്ടും

തോക്കുകള്‍ക്കും വെടിയുണ്ടകള്‍ക്കും തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊണ്ട് ഷാര്‍ളി ഹെബ്ദോ വീണ്ടും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖചിത്രവുമായി മുപ്പത് ലക്ഷം കോപ്പികളുമായി പുതിയ ലക്കം പുറത്തിറങ്ങി.
അഭിപ്രായസ്വാതന്ത്ര്യത്തില്‍ നിന്നും ആക്ഷേപഹാസ്യത്തില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് പ്രഖ്യാപിക്കും വിധമാണ് പുതിയ കവര്‍ ചിത്രവും.
ഫ്രഞ്ച് മാസികയായ പാരീസിലെ മാസിക ഓഫീസില്‍ ഇരച്ചുകയറിയ ഭീകരര്‍ ഷാര്‍ളിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെ 10 പത്രാധിപസമിതി അംഗങ്ങളെ കൊലപ്പെടുത്തി കഷ്ടിച്ച് ഒരാഴ്ച കഴിയുന്നതിനു മുമ്പാണ് മാസിക സ്വഭാവത്തില്‍ മാറ്റമൊന്നുമില്ലാതെ വീണ്ടും പുറത്തിറങ്ങിയത്. അന്ന് കഷ്ടിച്ച് 60,000 കോപ്പിയാണ് അച്ചടിച്ചിരുന്നതെങ്കില്‍ പുതിയ കോപ്പി 30 ലക്ഷമാണ്.
മുഖചിത്രത്തില്‍ \'ഞാന്‍ ഷാര്‍ളി\' എന്ന പ്ലക്കാര്‍ഡ് പിടിച്ച് മുഹമ്മദ് നബി നില്‍ക്കുന്ന കാര്‍ട്ടൂണിനു താഴെ \'എല്ലാവര്‍ക്കും മാപ്പു നല്‍കിയിരിക്കുന്നു\' എന്നവാചകവുമുണ്ട്. മുഹമ്മദ് നബിക്കുവേണ്ടി പ്രതികാരം വീട്ടിയിരിക്കുന്നു എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഭീകരര്‍ ഷാര്‍ളി ഓഫീസ് ആക്രമിച്ചത്. തുടര്‍ന്ന് നടന്ന വിവിധ സംഭവങ്ങളില്‍ ഫ്രാന്‍സില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ആ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല. \'ഞാന്‍ ഷാര്‍ളി\' എന്ന മുദ്രാവാക്യവുമായി ലോകമെങ്ങും പ്രതിഷേധമുയര്‍ന്നതിനുപിന്നാലെയാണ് മാസികയും പുറത്തുവന്നിരിക്കുന്നത്. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട മാസിക പ്രവര്‍ത്തകര്‍ ലിബറേഷന്‍ എന്ന മറ്റൊരു പ്രസിദ്ധീകരണത്തിന്റെ ഓഫീസിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.
അഞ്ച് കാര്‍ട്ടൂണിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ഷാര്‍ളിയില്‍ പ്രസിദ്ധീകരിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രശസ്തരായ നിരവധി കാര്‍ട്ടൂണിസ്റ്റുകളടക്കം സ്വന്തം രചനകള്‍ അയച്ചുകൊടുത്തിരുന്നു. അതെല്ലാം സ്‌നേഹപൂര്‍വം ഒഴിവാക്കി സ്വന്തം ചിത്രങ്ങളുമായാണ് ഷാര്‍ളി പുറത്തിറങ്ങിയിരിക്കുന്നത്.
ഷാര്‍ളി മാസിക വീണ്ടും പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് 5000 ഓഫീസര്‍മാരടക്കം 15,000 സൈനികരെ ഫ്രാന്‍സിലെങ്ങും വിന്യസിച്ചു. ആദ്യമായാണ് സ്വന്തം നാട്ടില്‍ ഫ്രാന്‍സ് ഇത്ര ശക്തമായ സൈനികവിന്യാസം നടത്തുന്നത്. മുസ്ലീം, ജൂത കേന്ദ്രങ്ങളിലാണ് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍. ലോകത്തെങ്ങുമുള്ള വിവിധ ഫ്രഞ്ച് സ്ഥാപനങ്ങളും സുരക്ഷാവലയത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























