പെഷവാര്‍ സൈനിക സ്‌കൂളില്‍ അക്രമണം നടത്തിയ അഞ്ച് ഭീകരര്‍ അറസ്റ്റില്‍

പെഷാവറിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ അഞ്ചു ഭീകരര്‍ അഫ്ഗാനില്‍ അറസ്റ്റിലായി. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് അഫ്ഗാന്‍ സേനയാണ് ഭീകരരെ പിടികൂടിയത്. അറസ്റ്റിലായ അഞ്ചുപേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. ഭീകരാക്രമണത്തിനു പിന്നില്‍ ഇവരായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പങ്കുളളവരാണ് ഇവരെന്നും സൂചനയുണ്ട്.
ഒരുമാസം മുമ്പായിരുന്നു താലിബാന്‍ തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്‌കൂളിലേക്ക് ആക്രമണം നടത്തിയത്. അക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 150 പേര്‍ മരണപെട്ടിരുന്നു. ഇതിന്് ശേഷം കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ വീണ്ടും തുറന്നത്. പാക് സൈനികമേധാവി റഹീല്‍ ഷെരീഫടക്കം നിരവധി പ്രമുഖര്‍ വിദ്യാര്‍ഥികളെ സമാധാനിപ്പിക്കാന്‍ സ്‌കൂളില്‍ എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























