വിവാഹ സത്കാരത്തിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് വധു ഉള്‍പ്പെടെ ഏഴുപേര് മരിച്ചു; തകര്‍ന്നത് നാലുനാള്‍ മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഹാള്‍

പാകിസ്ഥാനിലെ ലാഹോറില്‍ വിവാഹ സത്കാര ചടങ്ങിനിടെ ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വധു ഉള്‍പ്പെടെ ഏഴുപേര് മരിച്ചു. വരന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.
നാലു ദിവസം മുന്‍പായിരുന്നു വിവാഹ സത്കാരം നടത്തിയ ഹാളിന്റെ ഉദ്ഘാടനം. ഉദ്ഘാടന ശേഷം ഹാളില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആരെങ്കിലും കുടങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തി വരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദുരന്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























