സ്വര്‍ണവേട്ട മാത്രമല്ല, ഇനി ഐ ഫോണ്‍ വേട്ടയും ആകാം...ശരീരത്തില്‍ വച്ച് കെട്ടിയത് 94 ഐ ഫോണുകള്‍

സംശയം തോന്നിപ്പിക്കുന്ന രീതിയില്‍ നടന്നാല്‍ ആരാ പിടിക്കാത്തത്. നടത്തം കണ്ടാല്‍ സല്‍മാന്‍ ഖാന്‍ പോലും തോറ്റുപോകും. സിക്‌സ് പാക്ക് ശരീരവും മസില്‍ പിടിച്ചുള്ള ശരീരവും. കണ്ടാല്‍ ഏകദേശം റോബോര്‍ട്ടിന്റെ സാമ്യവുമുണ്ട്. ഇത്രയ്ക്കു മസിലുള്ള മനുഷ്യനോ. എങ്കില്‍ ഒന്ന് കാണണമല്ലോ എന്ന് കരുതി കസ്റ്റംസ് അധികൃതര്‍ ഈ മസില്‍ ചെറുപ്പാകാരനെ മൊത്തമായി ഒന്ന് ദേഹപരിശോധന നടത്തിയപ്പോഴല്ലേ അവര്‍ക്ക് കാര്യം മനസിലായത്. ശരീരം മുഴുവനും ഐ ഫോണുകള്‍ കൊണ്ട് മൂടി പൊതിഞ്ഞിരിക്കുന്നു. ഒന്നും രണ്ടും ഐ ഫോണുകള്‍ അല്ല മറിച്ച് 94 ഐ ഫോണുകള്‍. ഉദ്യോഗസ്ഥര്‍ കണ്ടിട്ടു കണ്ണും തള്ളിയിരുന്നു എന്നു വേണം പറയാന്‍. കാലിലും നെഞ്ചിലും വയറിലും എല്ലാം ഐ ഫോണുകള്‍ ചേര്‍ത്തുവച്ചിരിക്കുന്നു. വിദേശത്തുനിന്നു പലതരത്തിലുള്ള സ്വര്‍ണം കടത്തുന്നവര്‍ പോലും ഒന്ന് ഞെട്ടി പോയി. ഹോങ്കോങ്ങില്‍ നിന്നു ചൈനയിലേക്കു കടത്തുകയായിരുന്നു ആ യുവാവ് ഐ ഫോണുകള്‍. ചൈനയ്ക്കും ഹോങ്കോങ്ങിനുമിടയിലുള്ള ഫുഷിയാനില്‍ വച്ചാണു കസ്റ്റംസ് അധികൃതര്‍ ഈ യുവാവിനെ പിടികൂടിയത്. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ശരീരത്തോടു ചേര്‍ത്തുകെട്ടിയ ശേഷം കടത്തുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. 5, 6, 6 പ്ലസ് മോഡലുകളിലുള്ള 94 ഫോണുകളാണു ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
ചൈനയില്‍ ഐ ഫോണുകള്‍ ലഭിക്കാനുള്ള പ്രയാസമായത് കൊണ്ട് കരിഞ്ചന്തയെയാണ് നിരവധി പേര്‍ ആശ്രയിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഓരോവര്‍ഷവും അനധികൃത മാര്‍ഗങ്ങളിലൂടെ ചൈനയിലേക്ക് ഒഴുകുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കഴിഞ്ഞ പത്താം തീയതി ഹുങ്‌ഗോങ് വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























