ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി യുഎസ് കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയാണ് യുഎസ് ഫെഡറല്‍ കോടതി തള്ളിയത്. ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് വേണ്ട നിയമപരിരക്ഷ മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നതെന്ന് ജഡ്ജി അനാലിസ ടോറസ് പറഞ്ഞു. യുഎസിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ ജസ്റ്റിസ് സെന്ററാണ് മോദിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കലാപം നടക്കുമ്പോള്‍ മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്‍പത് വര്‍ഷത്തോളം അമേരിക്ക വീസ നിഷേധിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് 2005ലാണ് മോദിക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മോദിക്ക് വീസ അനുവദിക്കുന്നതിനെതിരെ യുഎസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























