ശീതയുദ്ധകാലത്ത് റഷ്യയുമായി ഒപ്പിട്ട ആണവായുധ കരാറിൽ നിന്ന് യുഎസ് പിന്മാറി...ഹൈപ്പർസോണിക് മിസൈലുകൾ സജ്ജമെന്ന് റഷ്യ... നടക്കാനിരിക്കുന്നത് ആണവയുദ്ധമോ?

ശീതയുദ്ധകാലത്ത് റഷ്യയുമായി ഒപ്പിട്ട ആണവായുധ കരാറിൽ നിന്ന് യുഎസ് പിന്മാറി... 500 മുതല്‍ 5500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ, ആണവേതര മിസൈലുകള്‍ വികസിപ്പിക്കുന്നതിന് പരസ്പരം വിലക്ക് ഏര്‍പ്പെടുത്തുന്നതിന് 1987ല്‍ റഷ്യയുമായി ഒപ്പിട്ട ഇന്റര്‍മീഡിയറ്റ് റേഞ്ചര്‍ ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റി (ഐഎന്‍എഫ്) കരാറില്‍നിന്നാണ് അമേരിക്ക പിന്മാറിയത്.
യുഎസിനൊപ്പം ചേർന്ന് നാറ്റോ രാജ്യങ്ങളും റഷ്യയെ ‘പ്രതിരോധിക്കുമെന്നു’ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈപ്പർസോണിക് മിസൈലുകൾ സജ്ജമാണെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും റഷ്യപ്രതികരിച്ചതോടെ
ലോകം വീണ്ടും ആണവായുധ ഭീഷണിയുടെ നിഴലിലായി. ഇപ്പോഴത്തെ അവസ്ഥയിൽ പ്രബലരായ രണ്ടു ലോക ശക്തികൾ തമ്മിൽ സുപ്രധാനമായ ഒരു ആയുധ കരാറില്ലാത്ത സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത് .
രണ്ടു ലോക ശക്തികൾ തമ്മിൽ സുപ്രധാനമായ ഒരു ആയുധ കരാറില്ലാത്ത സാഹചര്യവും രൂപപ്പെടുകയാണ്. . യുകെയിലെ ഇരട്ടച്ചാരൻ സെർജി സ്ക്രീപലിനും മകൾക്കുമെതിരെ രാസായുധ പ്രയോഗം നടത്തിയതിന്റെ പേരിൽ റഷ്യക്കെതിരെ യുഎസ് ഉപരോധം ശക്തമാക്കിയതും പ്രശ്നങ്ങൾ വഷളാക്കുന്നു.
ആഴ്ചകള്‍ക്കുള്ളില്‍ പുത്തന്‍ മിസൈല്‍ അമേരിക്ക പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട് . കരാര്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ റഷ്യ തയ്യാറാകാത്തതിനുള്ള മറുപടിയായി മിസൈല്‍ പരീക്ഷിക്കുമെന്നാണ് അമേരിക്കന്‍ നിലപാട്. 32 വര്‍ഷം നീണ്ട കരാര്‍ റഷ്യക്ക് സൈനിക മേല്‍ക്കൈ ഉണ്ടാക്കാന്‍ മാത്രമാണ് സഹായിച്ചതെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
കരാറില്‍ റഷ്യ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പിന്‍മാറ്റം പ്രഖ്യാപിച്ച് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറാന്‍ സാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യുഎസ് അത്തരം ആയുധങ്ങള്‍ നിര്‍മിക്കുമെന്നായുന്നു ട്രംപിന്റെ മറുപടി. റഷ്യയും ചൈനയും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നാണ് തങ്ങളോട് പറയുന്നത്. എന്നാല്‍ കരാറുകള്‍ ലംഘിച്ച് കൊണ്ട് ഇവര്‍ ആയുധങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടാന്‍ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല
അതേസമയം ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്നാണ് റഷ്യ പറയുന്നത് ..ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ്
റഷ്യയുടെ അവകാശവാദം.... ഇത് പക്ഷെ അമേരിക്ക തള്ളിക്കളയുന്നുണ്ട്.
ഐഎന്‍എഫ് കരാര്‍ റദ്ദാക്കപ്പെട്ടതോടെ ഇനി ഇരു രാഷ്ട്രവും തമ്മില്‍ ന്യൂ സ്റ്റാര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്ന കരാര്‍ മാത്രമാണ് നിലവിലുള്ളത്. 2021 ഓടെ ന്യൂ സ്റ്റാര്‍ട്ടിന്റെ കാലാവധി പൂര്‍ത്തിയാകും. കരാര്‍ പുതുക്കാന്‍ ഇരു രാഷ്ട്രവും സന്നദ്ധമായില്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികള്‍ക്ക് പരിധിയില്ലാതെ ആയുധസംഭരണം നടത്താനുള്ള അവസരം തുറക്കപ്പെടും. ട്രംപ് ഭരണകൂടം ഇതിനകം ന്യൂ സ്റ്റാര്‍ട്ട് കരാറിനോടുള്ള എതിര്‍പ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
റഷ്യയ്ക്ക് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ നൽകി വരുന്ന സാമ്പത്തിക വായ്പകളും സാങ്കേതിക പിന്തുണയും തടയുമെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യയിലേക്കുള്ള ചരക്കു കൈമാറ്റത്തിലും കുറവു വരുത്തും.
കരാറിനു വിരുദ്ധമായുള്ള പ്രവർത്തനങ്ങളിൽനിന്നു റഷ്യ പിന്മാറിയില്ലെങ്കിൽ കരാറിൽ തുടരില്ലെന്ന് ആറു മാസം മുൻപ് യുഎസ് വ്യക്തമാക്കിയിരുന്നു. പിന്മാറ്റം സംബന്ധിച്ച നോട്ടിസ് ഫെബ്രുവരി രണ്ടിനു നൽകുകയും ചെയ്തു. റഷ്യയുമായുള്ള പുതിയ കരാറാണ് താൻ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം.
എന്നാൽ പുതിയ മിസൈലുകൾ വികസിപ്പിച്ചെടുക്കാൻ വേണ്ടിയുള്ള യുഎസ് തന്ത്രമാണു കരാറിൽ നിന്നുള്ള പിന്മാറ്റമെന്നാണു റഷ്യയുടെ വാദം. രാജ്യാന്തര സുരക്ഷയെ ബാധിക്കുന്നതും ആയുധ നിയന്ത്രണത്തിനു നടപ്പാക്കുന്ന ശ്രമങ്ങൾക്കു വിഘാതം വരുത്തുന്നതുമായ നടപടിയാണു യുഎസിന്റെ ഭാഗത്തു നിന്നുണ്ടായത്. അനുകൂലമല്ലെന്നു തോന്നുന്ന രാജ്യാന്തര കരാറുകളെല്ലാം ഓരോരോ കാരണം പറഞ്ഞ് തകർക്കുന്ന യുഎസ് രീതിയുടെ ഏറ്റവും പുതിയ ഉദാഹരണമാണു പിന്മാറ്റമെന്നും റഷ്യ കുറ്റപ്പെടുത്തുന്നു.
ശീതയുദ്ധകാലംമുതല്‍ റഷ്യയുമായ നിലവിലുണ്ടായിരുന്ന ആണവകരാറില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റത്തില്‍ അഗാധമായ നിരാശയാണ് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുട്ടിറെസ് രേഖപ്പെടുത്തിയത് .
ആണവായുധപ്പന്തയം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള കരാറില്‍ തുടരണമെന്ന് ഇരുരാജ്യത്തോടും നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവര്‍ക്കതിന് സാധിച്ചില്ല. പുതിയ ലോകസാഹചര്യത്തില്‍ മുന്‍കാല കരാറുകള്‍ വെല്ലുവിളി നേരിടുന്നു. ഇപ്പോള്‍ നിലവിലുള്ള ന്യൂ സ്റ്റാര്‍ട്ട് കരാറുമായി മുന്നോട്ടുപോകാന്‍ ഇരു രാജ്യവും സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ലോകം അവസാനിക്കാനുളള പ്രധാനപ്പെട്ട സാധ്യതകളിലൊന്നാണ് ആണവ യുദ്ധം. ഭ്രാന്തന്മാരായ ലോക നേതാക്കളോ മത നേതാക്കളോ മുൻപിൻ നോക്കാതെ ഒരു എടുത്തു ചാട്ടം നടത്തിയാല്‍ അതോടെ ലോകം മുഴുവൻ ഭസ്മമായി പോകാൻ കഴിവുള്ള ആണവായുധങ്ങളാണ് ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്
https://www.facebook.com/Malayalivartha