Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ചരിത്രത്തിലെ വലിയ മനുഷ്യവേട്ടയുമായി കനേഡിയന്‍ പോലീസ് ഒരു കൊലയാളിയെ തേടുന്നു

12 AUGUST 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കനേഡിയന്‍ പൊലീസ്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്ന പ്രവിശ്യയിലെ അലാസ്‌ക ഹൈവേയില്‍ രണ്ടു മൃതദേഹങ്ങള്‍ കാണപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യഘട്ട അന്വേഷണങ്ങളില്‍ നിന്നും കിട്ടിയ സൂചനകള്‍ അനുസരിച്ച് അവ കൊലപാതകങ്ങളാണെന്നും അതിന് ഉത്തരവാദി ആരെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും പോലീസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് കൊലപാതകി എന്നു കരുതുന്ന ആളുടെ രേഖാചിത്രവുമായി രണ്ടാഴ്ച അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് അയാളുടെ കത്തിക്കരിഞ്ഞ വാനും അയാളുടേയും കൂട്ടുകാരന്റേയും മൃതദേഹങ്ങളുമായിരുന്നു. കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കി കൊണ്ട് വാന്‍ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുക്കുകയും ചെയ്തു. അതോടെ പൊലീസ് സമര്‍ദത്തിലായി.

ആദ്യം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഓസ്‌ട്രേലിയക്കാരനായ ലൂക്ക ഫൗലര്‍, അമേരിക്കക്കാരി കാമുകി ചിന്ന ഡീസ് എന്നിവരുടേതാണന്ന് അന്വേഷണത്തിലൂടെ പോലീസ് തിരിച്ചറിഞ്ഞു. എന്നാലും കൊല്ലപ്പെട്ടത് ലൂക്കാസ് ഫൗലറും ചീന്ന ഡീസുമാണെന്നും തിരിച്ചറിയാന്‍ മൂന്നു ദിവസം വേണ്ടി വന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി. കൊല്ലപ്പെട്ട ലൂക്കയുടെ പിതാവ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് സേനയിലെ മുതിര്‍ന്ന അംഗമാണെന്നുള്ളതിനാല്‍ കേസിന് രാജ്യാന്തര ശ്രദ്ധയും ലഭിച്ചു.

അലാസ്‌കയിലേക്ക് രണ്ടാഴ്ച നീളുന്ന അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലൂക്കാസ് ഫൗലറും ചിന്ന ഡീസും. ഷെവര്‍ലേയുടെ 1986 മോഡല്‍ മിനി വാനില്‍ വിജനമായ പാതകളിലൂടെയായിരുന്നു സഞ്ചാരം. ലോകപ്രശസ്ത സഞ്ചാരകേന്ദ്രമായ ലിയാര്‍ഡ് റിവര്‍ ഹോട്ട് സ്പ്രിംഗ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിന് 20 കിലോമീറ്റര്‍ തെക്ക് അലാസ്‌ക ഹൈവേയില്‍ ഇവരുടെ വാഹനം തകരാറിലായി എന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. എന്നാല്‍ നാട്ടുകാരുടെ സഹായം നിഷേധിച്ച് സ്വയം വാഹനം നന്നാക്കി ഇരുവരും യാത്ര തുടരുകയായിരുന്നുവത്രേ. തൊട്ടടുത്ത ദിവസമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ലൂക്കയുടെ വാഹനം തകരാറിലായി വഴിയില്‍ കിടന്ന സമയത്ത് ചെറോക്കി മോഡല്‍ ജീപ്പ് ഓടിച്ച് ഒരു താടിക്കാരന്‍ വന്നിരുന്നുവെന്നും അയാള്‍ ലൂക്കയോട് എന്തൊക്കെയോ സംസാരിക്കുന്നതായി കണ്ടുവെന്നും പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ആ താടിക്കാരന്റെ രേഖാചിത്രം ഉണ്ടാക്കിയെടുത്തത് മാത്രമായി പൊലീസിന്റെ കയ്യില്‍ ആകെയുള്ള തുമ്പ്.

ഇതിനിടെയാണ് 19-കാരനായ കാം മക്ലിയോദ്, 18-കാരനായ ബ്രയര്‍ ഷമഗെല്‍സ്‌കി എന്നീ ആത്മാര്‍ഥ സുഹൃത്തുക്കളെ കാണ്മാനില്ല എന്ന പരാതി പോലീസിനു മുന്നില്‍ എത്തുന്നത്. കഴിഞ്ഞയാഴ്ച ജോലിക്കായി യുക്കോണ്‍ പ്രദേശത്തേക്ക് പോയതാണ് ഇരുവരും എന്ന് പോലീസ് മനസ്സിലാക്കി. അതോടെ പോലീസിന്റെ ശ്രദ്ധ മുഴുവന്‍ കാം മക്ലിയോദ് എന്ന താടിക്കാരനിലേക്കായി. അടുത്ത രണ്ടാഴ്ച നൂറുകണക്കിന് പൊലീസുകാരാണ് കാം മക്ലിയോദിനെയും ബ്രയര്‍ ഷമഗെല്‍സ്‌കിയെയും തേടിയിറങ്ങിയത്. 11,000 ചതുരശ്ര കിലോമീറ്ററുകളാണ് അന്വേഷണ സംഘം താണ്ടിയത്. 500-ഓളം വീടുകളിലും സംശയം തോന്നുന്ന പ്രദേശങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കൊലയാളികള്‍ എന്ന് പോലീസ് കരുതുന്ന കാം മക്ലിയോദിന്റെയും ബ്രയര്‍ ഷമഗെല്‍സ്‌കിയുടെയും മൃതദേഹമാണ് റോയല്‍ കാനഡിയന്‍ മൗണ്ടഡ് പൊലീസിന് ലഭിച്ചത്. ബുധനാഴ്ച ഗില്ലാം എന്ന സ്ഥലത്തു നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതോടെ അവര്‍ കൊല ചെയ്യപ്പെടുകയായിരുന്നോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന സംശയവും ബാക്കിയായി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാവു എന്നാണ് പോലീസ് ഭാഷ്യം. ഇവരുടെ ക്യാംപര്‍ വാന്‍ ലൂക്കാസ് ഫൗലറും ചീന്ന ഡീസും കൊല്ലപ്പെട്ട പ്രദേശത്തു നിന്ന് കുറച്ചുമാറി വിജനപ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

എന്നാല്‍ മറ്റൊരു ട്വിസ്റ്റ് കൂടി പോലീസുകാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വാന്‍ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. അതോടെ പൊലീസ് സമര്‍ദത്തിലായി. കൊല്ലപ്പെട്ടത് ബ്രിട്ടിഷ് കൊളംബിയയിലെ ഒരു പ്രഫസറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലയാളികള്‍ മക്ലിയോദും ഷമഗെല്‍സ്‌കിയും തന്നെയാണെന്നാണ് കാനഡ പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. എല്ലാം മരണങ്ങള്‍ക്കും പിന്നില്‍ ഒറ്റയാളായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കാനഡയുടെ വിജനമായ റോഡുകളില്‍ നിരവധിപേരെ കാണാതാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ തലക്കെട്ട് നിരത്തി.

ഇതുവരെ നടന്ന മൂന്നു കൊലപാതകങ്ങളുമായി ബന്ധിക്കാവുന്ന തെളിവുകള്‍ അധികമൊന്നും പോലീസിന് നിരത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു കൊലയാളിയുണ്ടോ എന്ന സംശയവുമായി പ്രാദേശിക മാധ്യമങ്ങള്‍ രംഗത്തെത്തിയതും പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്.

തന്റെ മകന്റെയും അവന്റെ കാമുകിയുടെയും കൊലപാതകം 'ദാരുണമായി അവസാനിച്ച ഒരു പ്രണയകഥ'യാണെന്നും ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലൂക്കയുടെ പൊലീസ് ഓഫിസറായ അച്ഛനും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (1 hour ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (1 hour ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (2 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (2 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (3 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (3 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (4 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (5 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (6 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (6 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (6 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (7 hours ago)

Malayali Vartha Recommends