ഫോട്ടോഗ്രാഫി മത്സരത്തിന് വേണ്ടി നീരാളി മുഖത്ത് വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന ആക്രമണം; രണ്ട് ദിവസം അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞ യുവതി നീരാളിയോട് ചെയ്തത് ഇങ്ങനെ...

ഒരു ഫോട്ടോഗ്രാഫി മത്സരത്തിനു വേണ്ടി നീരാളി മുഖത്ത് വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിയെയാണ് നീരാളി ആക്രമിച്ചത്. വാഷിങ്ടണ്‍ സ്വദേശിനിയായ ജെയിം ബിസെഗില്ല എന്ന യുവതിക്കാണ് ഇത്തരമൊരു അപകടം സംഭവിച്ചത്. മീന്‍പിടുത്തക്കാരില്‍ നിന്ന് ലഭിച്ച നീരാളിയെയാണ് യുവതി മുഖത്ത് വെച്ചത്. മുഖത്ത് വെച്ചപ്പോള്‍ ആദ്യം നീരാളി കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ യുവതിയുടെ മുഖത്തും കഴുത്തിലും ഇഴഞ്ഞു നടന്ന നീരാളി പെട്ടെന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ താടിയില്‍ ശക്തമായി കടിച്ച നീരാളി തുടരെ തുടരെ ഇവരെ ആക്രമിക്കുകയായിരുന്നു. നീരാളിയുടെ ആക്രമണത്തില്‍ യുവതിക്ക് വേദനയും രക്തസ്രാവവും ഉണ്ടായി. രണ്ട് ദിവസം അത്യാഹിത വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിച്ചു.
നീരാളിയുടെ ആക്രമണത്തെ തുടര്‍ന്ന് ഇവരുടെ കഴുത്തും മുഖവും നീരുവച്ച് വീങ്ങി. തന്നെ കടിച്ച നീരാളിയെ പാകം ചെയ്ത് കഴിച്ചെന്ന് യുവതി പറഞ്ഞു. യുവതിയുടെ മുഖത്തെ വീക്കം ഒരുമാസം വരെ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇംഗ്ലണ്ടില്‍ എല്ലാവര്‍ഷവും നടക്കുന്ന കുതിരകളുടെ ഓട്ടപ്പന്തയത്തിന്റെ ഭാഗമായുള്ള ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിക്കാനായിരുന്നു യുവതി ഈ അപകടം പിടിച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha