രണ്ട് കാലുകളും ഒടിഞ്ഞകുഞ്ഞിന് മുൻപേ പാവയുടെ കാലിൽ പ്ലാസ്റ്ററിട്ടു; ഇൻറർനെറ്റിൽ വൈറലായി കുഞ്ഞ് സിക്ര

രണ്ട് കാലുകളും ഒടിഞ്ഞാണ് പതിനൊന്ന് മാസം പ്രായമുള്ള സിക്ര മാലിക് എന്ന കുഞ്ഞ് ഡല്‍ഹി ലോക് നായക് ആശുപത്രിയിലെത്തുന്നത്. തുടക്കത്തിൽ കുട്ടിയ്ക്ക് ചികിത്സ നൽകാൻ ഡോക്ടർമാർ ഏറെ പ്രായസപ്പെട്ടു. ഒടുവിൽ 'അമ്മ തന്നെ അതിനുള്ള വഴിയും കണ്ടെത്തി. അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയെ ആദ്യം ചികിത്സിക്കൂ, അപ്പോള്‍ അവളും സഹകരിക്കും. അമ്മയുടെ ഐഡിയ ഡോക്ടര്‍മാര്‍ പരീക്ഷിച്ചു. നൂറു ശതമാനം വിജയം. രണ്ടുകാലുകളും കെട്ടിത്തൂക്കിയ നിലയിലാണ് കുഞ്ഞും അവളുടെ പാവക്കുട്ടിയും ഇപ്പോൾ.
സിക്ര മാലിക്ക് കൂട്ടിനായി അവളുടെ പാവയും എത്തിയതിന്റെ സന്തോഷത്തിലാണ് ഈ കുരുന്ന്. ഇരുകാലുകളിലും പ്ലാസ്റ്റര്‍ ഇട്ട് കിടക്കുന്ന സിക്രയുടെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.സിക്രയ കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണ്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് ചെന്നപ്പോള്‍ സിക്രക്ക് അവിടെ കിടക്കാന്‍ തീരെ താല്‍പ്പര്യമില്ല. ഇനി കാലുകള്‍ നേരയാവാന്‍ ഒരാഴ്ച്ചയെങ്കിലും എടുക്കും.
ആശുപത്രി ഇഷ്ടപ്പെടാത്ത സിക്രയെ സന്തോഷിപ്പിക്കാന്‍ വീട്ടുകാര്‍ കണ്ടെത്തിയ മാര്‍ഗമാണിത്. അങ്ങനെയാണ് കുഞ്ഞിന്റെ പ്രിയ പാവ പരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പരിയുടെ കാലുകളില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷമാണ് സിക്രയുടെ കാലുകളില്‍ ചെയ്തത്. ഇപ്പോള്‍ ഈ കുരുന്ന് സന്തോഷത്തിലാണ് തന്റെ പരിയെ കൂട്ടിനുള്ള സന്തോത്തില്‍. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha