ഹാക്കിങ് ഭീഷണിയിൽ ഐഫോൺ; കണ്ടെത്തലുമായി ഗൂഗിൾ

മൊബൈൽഫോൺ ശൃഖലയിൽ ലോകോത്തര നിലവാരം സൃഷ്‌ടിക്കുകയും മറ്റാർക്കും കിടപിടിക്കാൻ പറ്റാത്ത തരത്തിൽ എത്തിച്ചേരുകയും ചെയ്ത ഫോൺ ആണ് ഐഫോൺ. എന്നാൽ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി നരംഗത്ത് എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. നിലവിൽ ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകളാണ് ഹാക്കിങ് ഭീഷണിയുയര്‍ത്തുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഐഫോണിലെ ഒരു സോഫ്റ്റ്‌വെയർ ഉപഭോക്താവ് അറിയാതെ തന്നെ രഹസ്യ വിവരങ്ങൾ ചോർത്തുന്നതായും ലൈംഗിക സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഗിളിന്റെ കണ്ടെത്തലുകൾ പുറത്തേക്ക് വരുന്നത്.
ഇതേതുടർന്ന് ആപ്പിള്‍ അധികൃതരെ പ്രശ്നം അറിയിച്ചുവെന്നും ഇത് പരിഹരിച്ചുവെന്നും ഗൂഗിള്‍ പ്രൊജക്‌ട് സീറോയിലെ ഗവേഷര്‍ ഒരു ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഫയലുകള്‍, സന്ദേശങ്ങള്‍, തത്സമയ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വെബ്സൈറ്റുകള്‍ക്ക് സാധിക്കുമെന്നാണ് ഗൂഗിൾ അധികൃതർ വ്യക്തമാക്കിയത്. ഇതിനാൽ തന്നെ ഐഫോണ്‍ ഉപയോക്താക്കളുടെ തത്സമയ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതുവഴി സാധിച്ചിരുന്നതായും റിപോർട്ടുകൾ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി ഈ വെബ്സൈറ്റുകള്‍ യാതൊരു വിവേചനവുമില്ലാതെയാണ് മാല്‍വെയറുകള്‍ പ്രചരിപ്പിച്ചതെന്നും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്) ഹാക്ക് ചെയ്യപ്പെട്ട ഒരു കൂട്ടം വെബ്സൈറ്റുകള്‍ കണ്ടെത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. ഐഫോണ്‍ ഉപയോഗിച്ച് ഈ വെബ്സൈറ്റുകളില്ലോടെ സന്ദർശനം നടത്തിയവരാണ് ഹാക്കിങിന് ഇരയായത്. എന്നാൽ ഐഫോണ്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍ സംഘം നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതിനുള്ള സൂചനയാണ് ഇതുവഴി ലഭ്യമാകുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha