യു.എസ്. ബഹിരാകാശസേനയ്ക്ക് രൂപംനൽകി..യു.എസിന്റെ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ സംരക്ഷണത്തിനായാണ് പുതിയ സേനയ്ക്ക് രൂപം നല്‍കിയതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

യു.എസ്. ബഹിരാകാശസേനയ്ക്ക് രൂപംനൽകി..ബഹിരാകാശത്തെ പുതിയ യുദ്ധമേഖലയായി മുന്നിൽക്കണ്ടു കൊണ്ടുള്ളതാന് ഈ നീക്കം .. പ്രതിരോധനീക്കങ്ങൾക്ക് ആക്കംകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ നീക്കം നടത്തിയിട്ടുള്ളത്
യു.എസിന്റെ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ സംരക്ഷണത്തിനായാണ് പുതിയ സേനയ്ക്ക് രൂപം നല്‍കിയതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നുണ്ട് . എന്നാല്‍ സത്യം അതുമാത്രമല്ല .. റഷ്യയും ചൈനയും ബഹിരാകാശരംഗത്ത് നടത്തുന്ന പരീക്ഷണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് സേനയെ നിയോഗിച്ചതിനു പിന്നിൽ
യു.എസ് സ്‌പേസ് കമാന്‍ഡ് എന്നപേരാണ് പുതിയ സേനയ്ക്ക് നല്‍കിയിരിക്കുന്നത്. സൈന്യത്തിന്റെ ആറാമത്തെ വിഭാഗമാണ് പുതിയ സേന. ബഹിരാകാശത്തെ സംബന്ധിക്കുന്ന യു.എസിന്റെ നിര്‍ണായക തീരുമാനങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ നീക്കം ചരിത്രപരമായ മുഹൂര്‍ത്തമാണെന്നും ട്രംപ് പറഞ്ഞു.
ബഹിരാകാശസേന രൂപീകരിക്കുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയക്കുക മാത്രമല്ല ബഹിരാകാശ സംരക്ഷണവും ആക്രമണവുമായിരിക്കും സേനയുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞിരുന്നു.
പുതിയതായി നിലവിൽ വന്ന യു.എസ്. സ്പേസ് കമാൻഡ് എന്ന സേന സൈന്യത്തിലെ ആറാമത്തെ വിഭാഗമാണ്..പത്തുവർഷത്തിനുള്ളിൽ ഇതാദ്യമായാണ് യു.എസ്. സൈന്യത്തിൽ പുതിയൊരു സേനാവിഭാഗത്തിന് രൂപംനൽകുന്നത്.
ശീതയുദ്ധകാലത്ത് യു.എസ്. വ്യോമസേനയുടെ കീഴിൽ ബഹിരാകാശസേന പ്രവർത്തിച്ചിരുന്നെങ്കിലും 2002-ൽ പ്രവർത്തനം നിർത്തിയിരുന്നു.. ചൈന 2017-ൽ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനെ യു എസ് സംശയത്തോടെയാണ് കാണുന്നത്. ഇതും ഇപ്പോൾ ബഹിരാകാശ സേന ഉണ്ടാക്കാൻ കാ രണമായിത്തീർന്നിട്ടുണ്ട് . ചൈന സ്വന്തം കാലാവസ്ഥാ ഉപഗ്രഹത്തെയാണ് പരീക്ഷണത്തിനായി ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് തകർത്തത്
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങളെ അയക്കുകയല്ല, ബഹിരാകാശസംരക്ഷണവും ആക്രമണവുമായിരിക്കും സേനയുടെ ലക്ഷ്യമെന്നും ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു .
1957ൽ യു.എസ്.എസ്.ആർ. സ്പുട്നിക് 1 ബഹിരാകാശത്തേക്കയച്ച അന്നുതുടങ്ങിയതാണ് അവിടെ ഒന്നാമൻ ആരെന്നുറപ്പിക്കാനുള്ള കിടമത്സരം. യു.എസ്.എസ്.ആറിനുമേൽ എങ്ങനെയും വിജയം നേടണമെന്ന അമേരിക്കയുടെ ഒടുങ്ങാത്ത വാശി മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയ്ക്കും ഇടയാക്കി. കഴിഞ്ഞ അറുപതിലേറെ വർഷമായി ആശയവിനിമയത്തിനും കാലാവസ്ഥാനിരീക്ഷണത്തിനുംമുതൽ ചാരവൃത്തിക്കുവരെയുള്ള ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്നു. ആ സാഹചര്യത്തിലാണ് യു.എസ്. സൈന്യത്തിന്റെ ആറാമതൊരു വിഭാഗത്തെ ബഹിരാകാശത്തുനിന്നുണ്ടാകാവുന്ന അപകടം നേരിടാനായി രൂപവത്കരിക്കണമെന്ന ആവശ്യം ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചത്
യു.എസിന്റെ നീക്കം റഷ്യയെ പ്രകോപിപ്പിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കരസേന, വ്യോമസേന, നാവികസേന, തീരരക്ഷാസേന, നാവികസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന മറീൻ കോർ എന്നിവയ്ക്കുപുറമേയാണ് യു.എസിന് ബഹിരാകാശസേന.
അഗ്‌നി മൂന്ന് മിസൈല്‍ പരീക്ഷിക്കുന്ന 2012 മുതല്‍ ഉപഗ്രഹവേധ മിസൈലിങ് സാങ്കേതികവിദ്യയുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നതാണ്..പരീക്ഷണത്തിലൂടെ തെളിയിച്ചാലല്ലാതെ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ലോകരാജ്യങ്ങളും ബഹിരാകാശ വിദഗ്ധരും. ഒറീസയിലെ ബലാസോര്‍ വിക്ഷേപണത്തറയില്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ വിക്ഷേപിച്ചത്. അത് മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പ്രവര്‍ത്തനരഹിതമായ രു ഉപഗ്രഹത്തില്‍ വിജയകരമായി പതിച്ചിരുന്നു.
യു എസ് സേന കൂടി ബഹിരാകാശത്തെത്തിയതോടെ ഇനി ഒരു മൂന്നാം ലോക മഹായുദ്ധം വരുകയാണെങ്കിൽ അതിനുള്ള സാധ്യത ബഹിരാകാശത്തു വേച്ഛയിരിക്കുമോ എന്നാണീ ഇപ്പോൾ പൊതുവെ ഉള്ള ആശങ്കകൾ
https://www.facebook.com/Malayalivartha