ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിന് കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ദാരുണാന്ത്യം

ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിന് കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ദാരുണാന്ത്യം. ഫോര്‍മുല രണ്ട് താരം അന്‍തോനി ഹബെര്‍ട്ടാണ് മരിച്ചത്. സംഭവം നടന്നത് ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിലായിരുന്നു.
അമേരിക്കയുടെ യുവാന്‍ മാനുവല്‍ കൊറിയയുടെ കാര്‍ മത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിന്റെ കാറിനെ ഇടിച്ച് തെറിപ്പിച്ചു.ഉടന്‍ തന്നെ ഹബെര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ കൊറിയയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha