ടെക്‌സസില്‍ വെടിവയ്പ്പ്... അഞ്ചു മരണം, പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളെ പോലീസ് വധിച്ചു.ഇന്നലെ വൈകുന്നേരം പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡേസയിലും മിഡ്‌ലന്‍ഡിലുമാണ് വെടിവയ്പുണ്ടായത്.
അക്രമികള്‍ വാഹനത്തില്‍ ചുറ്റിസഞ്ചരിച്ച് ആളുകള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 3.17 ന് ആണ് സംഭവം.
വെടിവയ്പില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാനിലും ടൊയോട്ട കാറിലുമാണ് അക്രമികള്‍ സഞ്ചരിച്ചത്. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമികള്‍ സഞ്ചരിച്ച ടൊയോട്ട കാര്‍ പോലീസ് തടഞ്ഞതോടെയാണ് വെടിവയ്പ് ആരംഭിച്ചത്. കാര്‍ തടഞ്ഞ പോലീസുകാരനെ െ്രെഡവര്‍ വെടിവച്ചു കൊന്നു.
പിന്നീട് യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍മെന്റിന്റെ വാന്‍ തട്ടിയെടുത്ത് അക്രമികളില്‍ ഒരാള്‍ ഒഡേസയിലേക്ക് ഓടിച്ചുപോയി. പോലീസ് വാഹനത്തെ പിന്തുടരുകയും ഒഡേസയിലെ സിനിമ തിയറ്ററിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് ഇയാളെ വെടിവച്ചുവീഴ്ത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha