ഇറാനെ പരിഹസിച്ച് ഡൊണാൾഡ് അമേരിക്കൻ പ്രസിഡന്റ് ; ട്രംപ് പുറത്തു വിട്ട ചിത്രം വിവാദമാകുകയാണ്

ഇറാന്റെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടതിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അവരെ ട്രോളി ട്രംപ് പുറത്തു വിട്ട ചിത്രം വിവാദമാകുകയാണ്. സൈന്യത്തിന്റെ അതീവ രഹസ്യത്തില്പ്പെടുന്ന ചിത്രമാണ് ട്രംപ് പുറത്ത് വിട്ടിരിക്കുന്നത്. വിക്ഷേപണ കേന്ദ്രത്തിന്റെ തകര്‍ന്ന അവസ്ഥയെ ചൂണ്ടി കാണിക്കുന്നത് കൂടിയാണ് ഈ ചിത്രം .
എന്നാൽ വിക്ഷേപണം പരാജയപ്പെട്ടതിൽ അമേരിക്കയ്ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന സംശയം ഉയർന്നിരുന്നു. അതേ സമയം വിക്ഷേപണം പാളിയതില്‍ യുഎസിനു പങ്കില്ലെന്ന് ട്രംപ് വ്യക്തമാക്കുയുണ്ടായി . നഹീദ് 1 എന്ന ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ഇറാന്റെ ശ്രമം ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ പരാജയ പ്പെട്ട് പോകുകയായിരുന്നു. സാങ്കേതിക തകരാറാകാം ഇതിന് കാരണമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha