സൗദി ആക്രമണം അഴിച്ചു വിട്ടു യെമനില്‍ ജയിലിൽ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ അക്രമങ്ങൾ തുടർകഥ ആകുന്നു , സൗദി-യു.എ.ഇ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഏറ്റവും പുതിയ വിവരം . ധമാര്‍ നഗരത്തിലെ ജയിലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹൂതി മാധ്യമമായ അല്‍ മസിറാഹ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹൂതി ആയുധ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി സഖ്യസേന അവകാശപ്പെട്ടു.
ആറ് തവണ വ്യോമാക്രമണമുണ്ടായെന്നും തടവുകേന്ദ്രമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ക്കപ്പെട്ടതെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അറുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും ഹൂതി ആരോഗ്യ മന്ത്രാലയം വക്താവ് അല്‍ മസിറാഹ് ടിവിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha