മുട്ട് വിറച്ച് പാകിസ്ഥാൻ; ഇന്ത്യന്‍പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്രസഹായം നൽകാൻ തയ്യാറായി പാകിസ്ഥാൻ

ഇന്ത്യന്‍പൗരന്‍ കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്രസഹായം നൽകാൻ തയ്യാറായി പാകിസ്ഥാൻ. ഇന്ന് തന്നെ നയതന്ത്രസഹായം നല്‍കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഞായറാഴ്ചയാണ് പാകിസ്ഥാൻ ഇക്കാര്യം അറിയിച്ചത്. ജാധവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ ഉത്തരവനുസരിച്ചാണ് പാകിസ്ഥാന്റെ നടപടി.
ചാരപ്രവര്‍ത്തനവും ഭീകരവാദവും ആരോപിച്ചാണ് പാക് പട്ടാളക്കോടതി 2017 ഏപ്രിലില്‍ ജാധവിനു വധശിക്ഷ വിധിച്ചത്. അറസ്റ്റിലായതിനുശേഷം ജാധവിനു നയതന്ത്രസഹായം അനുവദിക്കാന്‍ പാകിസ്ഥാൻ തയ്യാറായില്ല. 1963-ലെ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിപ്രകാരം വിദേശരാജ്യങ്ങളില്‍ അറസ്റ്റിലാവുന്നയാളുകള്‍ക്കു മാതൃരാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും നിയമസഹായം തേടാനുമുള്ള സൗകര്യം നല്‍കണം. കുല്‍ഭൂഷണ് ഇതു നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് കേസില്‍ പുനര്‍വിചാരണയ്ക്കും ജാധവിനു നയതന്ത്രസഹായം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
2016 ഇല്‍ ആണ് കുല്‍ഭൂഷണ്‍ ജാധവ് പാക്കിസ്ഥാനില്‍ അറസ്റ്റിലായത്. പിടിക്കപ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ കള്ളപ്പേരിലുള്ള ഒരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെന്നും, ഇദ്ദേഹം ചാരപ്രവര്‍ത്തനത്തിനും തീവ്രവാദത്തിനുമായി റോ അയച്ച ഏജന്റ് ആണെന്നും പാക്കിസ്താന്‍ ആരോപിച്ചു. ജാധവിനെ വിചാരണ ചെയ്ത പട്ടാളകോടതി വധശിക്ഷയാണ് വിധിച്ചത്. ജാധവിന് നിയമസഹായം എത്തിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രമിച്ചെങ്കിലും പാക്കിസ്താന്‍ ആ ശ്രമം അനുവദിച്ചിരുന്നില്ല. ജാധവിനെ അറസ്റ്റ് ചെയ്ത വിവരം തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചത് മൂന്നാഴ്ച വൈകിയാണ്.
https://www.facebook.com/Malayalivartha