ജർമനിയിൽ ബീഫ് വിളമ്പി ; തടയാൻ ഉത്തരേന്ത്യക്കാർ എത്തി ; തടയാനാകില്ലെന്ന് പോലീസ്

ജര്‍മ്മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് നൽകുന്നത് ഉത്തരേന്ത്യക്കാര്‍ തടഞ്ഞു. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് ഇവര്‍ വരികയും പരിപാടി തടയാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇവരെ പിന്തുണക്കുന്ന മനോഭാവമായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് എടുത്തത്. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെടുകയും ചെയ്തു . ഇതിന് പിന്നാലെ കേരള സമാജം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പെീലീസിനോട് കേരള സമാജം പ്രശ്‌നത്തെ കുറിച്ച് വിശദീകരിക്കുകയുണ്ടായി . ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മ്മനിയില്‍ വിലക്കില്ലെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് പറയുകയുണ്ടായി.
ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ ഇഷ്ട്ടപ്പെടട്ട് കഴിക്കുന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് പറഞ്ഞു. അങ്ങനെ തടയാനെത്തിയ ഉത്തരേന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. നേരത്തെ തീരുമാനിച്ച പോലെ ബീഫും ബ്രെഡും ഭക്ഷ്യമേളയില്‍ വിളമ്പുകയുമുണ്ടായി.
https://www.facebook.com/Malayalivartha