വിവാദ ഇസ്ലാമിക് പ്രഭാഷകൻ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് ഇന്റർപോളിനോട് അമിത്ഷാ ..

വിവാദ ഇസ്ലാമിക് പ്രഭാഷകൻ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് ഇന്റർപോളിനോട് അമിത്ഷാ ..സാക്കിര്‍ നായിക് ഉള്‍പ്പെടെ ഇന്ത്യയിലെ നിയമത്തില്‍നിന്ന് മുങ്ങി നടക്കുന്നവര്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് വൈകുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇന്റർപോളിനോട് അമര്‍ഷം പ്രകടിപ്പിച്ചത് .മയക്കുമരുന്ന് കടത്ത്, അന്താരാഷ്ട്ര ഭീകരവാദം, കള്ളപ്പണം തുടങ്ങിയവക്കെതിരെ ദീര്‍ഘകാല നയപരിപാടകള്‍ ആരംഭിക്കണമെന്നും ഇന്റപോള്‍ സെക്രട്ടറി ജനറല്‍ ജൂര്‍ഗന്‍ സ്‌റ്റോക്കിനോട് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു
സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റർപോളിനെ സമീപിച്ചിരുന്നു. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2016, 2017, 2018 വര്‍ഷങ്ങളില്‍ ഇന്റര്‍പോളിന് സി.ബി.ഐ യഥാക്രമം 91, 94, 123 റെഡ് കോര്‍ണര്‍ നോട്ടീസ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷകളില്‍ യഥാക്രമം 87, 84, 76 നോട്ടീസുകളാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചത്.
അതേസമയം ഹിന്ദു ചൈനീസ് വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സാക്കിര്‍ നായിക്കിനെതിരെയുള്ള നടപടികള്‍ മലേഷ്യന്‍ സര്‍ക്കാര്‍ കടുപ്പിച്ചതിനെ തുടര്‍ന്ന് വംശീയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക് രംഗത്തെത്തി. . തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതുമൂലം വേദനിക്കേണ്ടി വന്ന എല്ലാവരോടും മാപ്പുചോദിക്കുകയാണെന്നും ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ മനഃപൂര്‍വ്വമോ അല്ലാതെയോ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സാക്കിര്‍ നായിക് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് എടുത്ത കേസില്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. മലേഷ്യയിലെ കോട്ട ബാരുവില്‍ പ്രസംഗിക്കുന്നതിനിടെയാണ് നായിക് ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയത്. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നായിരുന്നു നായിക്കിന്റെ ഒരു പരാമര്‍ശം. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി അവകാശം മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടെന്നാണ് നായിക്കിന്റെ മറ്റൊരു പരാമര്‍ശം വിവാദമായത്. നായിക് വംശീയ രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശങ്ങളെന്ന് മലേഷ്യൻ പ്രധാനമന്ത്രി മുഹാതിര്‍ മുഹമ്മദ് പറഞ്ഞിരുന്നു.
അതേസമയം സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറില്ലെന്ന് മലേഷ്യ അറിയിച്ചിരുന്നു . സാക്കിര്‍ നായിക്കിനെ വിട്ടുകൊടുക്കാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്നാണ് പ്രധാനമന്ത്രി ഡോ മുഹാദിര്‍ മുഹമ്മദ് പറഞ്ഞത്
സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്‍റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.
സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെയും, ശത്രുത വളര്‍ത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha