25 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയ മാര്‍പ്പാപ്പയെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെത്തിച്ചു; വൈകിയെത്തിയതില്‍ വിശ്വാസികളോട് ക്ഷമ പറഞ്ഞ് പാപ്പ

ലിഫ്റ്റില്‍ കുടുങ്ങി മാര്‍പാപ്പ. പ്രതിവാര അഭിസംബോധനയ്ക്ക് വരുന്നതിനിടെയാണ് 25 മിനിറ്റോളം അദ്ദേഹം ലിഫ്റ്റില്‍ കുടുങ്ങികിടന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് പാപ്പയെ പുറത്തെത്തിച്ചത്.
വത്തിക്കാനിലുണ്ടായ വൈദ്യുത തകരാറാണു ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണു റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ മാര്‍പാപ്പ, വൈകിയതില്‍ വിശ്വാസികളോടു ക്ഷമ ചോദിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha