ഭർത്താവിന്റെ അപമാനിക്കൽ താങ്ങാനാകുന്നില്ല; പുറത്തു പോകുമ്പോൾ തന്നെ കൂടെ കൂട്ടാറില്ല ; അവഗണനയ്‌ക്ക് കാരണം ഇത് ; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

തൻറെ ശരീരത്തെ ഭര്‍ത്താവ് അപമാനിക്കുന്നത് താങ്ങാനാവാതെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഗാസിയാബാദ് സ്വദേശിനിയാണ് യുവതി. 27 കാരിയായ ഇവർ ഭര്‍ത്താവിന്റെ കളിയാക്കലുകള്‍ അതിരു കടന്നതോടെ വിവാഹമോചനം തേടി കോടതിയിൽ എത്തിയിരിക്കുകയാണ്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. സ്വകാര്യ സര്‍വകലാശാലയില്‍ നിന്നും എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷം നോയിഡയിലുള്ള അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഭർത്താവ്. ആ കാലഘട്ടത്തില്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല .എന്നാൽ 2016 ല്‍ ഗാസിയാബാദിലേക്ക് മാറിയതോടെ പ്രശ്നങ്ങൾ തുടങ്ങി. ഇതോടെ ഭര്‍ത്താവ് അമിതവണ്ണത്തിന്റെ പേരില്‍ കളിയാക്കാനും അപമാനിക്കാനും തുടങ്ങുകയായിരുന്നു.
ഗാസിയാബാദില്‍ എത്തിയ ഭര്‍ത്താവ് പതിവായി പാര്‍ട്ടികള്‍ക്കും നൈറ്റ് ഔട്ടിങ്ങിനും പോകാറുണ്ട്. എന്നാല്‍ എല്ലാ യാത്രകളിലും ഭാര്യയെ ഒപ്പം കൂട്ടാറില്ല . ഭാര്യയ്ക്ക് അമിതവണ്ണമാണെന്ന കാരണത്താലായിരുന്നു ഈ അവഗണന. ഭാര്യ പാര്‍ട്ടികള്‍ക്ക് പോകുന്നതിനെ ഇയാള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. കൂടാതെ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കുകയും നിരസിച്ചാല്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്നും യുവതി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ പറയുന്ന . മാനസിക പീഡനവും ശാരീരിക പീഡനവും വർധിച്ചതോടെയാണ് വിവാഹ മോചനത്തിനായി ഇവര്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha