ഇഷ്ടപ്പെട്ട സിനിമ താരം ആകണോ ? ഇതാ ഡീപ്പ് ഫെയ്ക്ക് ആപ്പ് തയ്യാർ

സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ആകാന്‍ കൊതിക്കുന്നവർക്ക് സന്തോഷ വാർത്ത. ചൈനക്കാര്‍ പുതിയ ആപ്പ് കണ്ടെത്തിയിരിക്കുന്നു. അവർ കണ്ടെത്തിയ ഡീപ്പ് ഫെയ്ക്ക് ആപ്പാണ് ചൈനയിലിപ്പോള്‍ വൈറല്‍. നമ്മുടെ മുഖം സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകന്മാരുമായി വയ്ക്കാൻ കഴിയും. ഇഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേര്‍ക്കാന്‍ സാധിക്കുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഐഓഎസ് ആപ്പ് സ്റ്റോറിലാണ് ഈ ആപ്ലിക്കേഷൻ കിട്ടുന്നത്.
ഉപയോക്താക്കള്‍ അവരവരുടെ മുഖത്തിന്റെ ചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. എട്ട് സെക്കന്റിനുള്ളില്‍ സീനിലെ കഥാപാത്രങ്ങള്‍ക്ക് അവരവരുടെ മുഖം വരുന്നതാണ്. ടൈറ്റാനിക് പോലെയുള്ള പല സൂപ്പര്‍ഹിറ്റ് സിനിമികളിലേയും ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള പരമ്പ രകളിലേയും രംഗങ്ങളില്‍ സാവോ ആപ്പ് പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഈ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തമായി വീഡിയോകള്‍ അപ്ലോഡ് ചെയ്ത സിഹം അതില്‍ മുഖം ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയില്ല.
https://www.facebook.com/Malayalivartha