പോണ്‍ താരം ജോണി സിന്‍സിനേയും വെറുതെ വിടാതെ പാകിസ്ഥാൻ; പരിഹാസവുമായി ലോകം

അമേരിക്കന്‍ പോണ്‍താരം ജോണി സിന്‍സിനെ കാശ്‌മീരി യുവാവാക്കി ചിത്രീകരിച്ച് ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീത്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുള്‍ ബസീത് റീട്വീറ്റ് ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജോണി സിന്‍സ് അഭിനയിച്ച പോണ്‍ ചിത്രത്തിലെ ഒരു രംഗമായിരുന്നു അത്. അബദ്ധം പറ്റിയതാണെന്ന് മനസിലാതോടെ അബ്ദുള്‍ ബസീത് ട്വീറ്റ് പിന്‍വലിച്ചു.
പാകിസ്ഥാന്‍ മാദ്ധ്യമപ്രവത്തകയായ നൈല ഇനായത്താണ് പാക് ഹൈക്കമ്മീഷണര്‍ക്ക് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അബുദുല്‍ ബസീത് പങ്കുവച്ച ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ടോടുകൂടിയാണ് തെറ്റ് തിരുത്തിയത്. കാശ്മീരിലെ അനന്ത്നാഗിലെ യൂസഫ് എന്ന യുവാവാണിതെന്നും അദ്ദേഹത്തിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലാറ്റാക്രമണത്തില്‍ നഷ്ടപ്പെട്ടെന്ന ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത് യഥാര്‍ത്ഥത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അബ്ദുള്‍ ബസീത് റീട്വീറ്റ് ചെയ്തത്. ജോണി സിന്‍സിന്റെ ഫോട്ടോയാണ് പാക് മുന്‍ ഹൈക്കമ്മീഷണര്‍ പങ്ക് വെച്ചതെന്ന് അടിക്കുറിപ്പോടെയാണ് നൈല ഇനായത് സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തത്. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നു കൂടി നൈല കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നൈലയുടെ ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്റുകളാണെത്തിയത്. ഇതു വരെ ജോണി സിന്‍സിന്റെ വീഡിയോ കണ്ടിട്ടില്ലാത്ത ഒരാളാണോ ബാസിതെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. പാകിസ്ഥാൻ ഒരു രാജ്യമല്ലെന്നും ഒരു പ്രത്യേക മാനസികാവസ്ഥയാണെന്നും തുടങ്ങി പാകിസ്ഥാനെതിരെ നൈലയുടെ ട്വീറ്റിന് നിരവധിപേര്‍ കമന്റ് ചെയ്തു. ഒമ്പതിനായിരത്തിലധികം പേര്‍ നൈലയുടെ ട്വീറ്റ് ലൈക്ക് ചെയ്യുകയും നാലായിരത്തിലധികം പേര്‍ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇത് ആദ്യമായല്ല പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാകിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.
കശ്മീര്‍ ജനത ദുരിതത്തിലാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് പാക് നേതാക്കള്‍ ഈയിടെയായി സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുക മാത്രമല്ല വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ് പാക് നേതാക്കള്‍.
ആർട്ടിക്കിൾ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ കശ്മീരിലെ ജനത പുതിയ നടപടികൾക്ക് പിന്നാലെ ദുരിതം അനുഭവിക്കുന്നെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും തരത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്ഥാന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha