ടോറിയന്റ ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഗോൾഫ് കളിച്ച് ട്രംപ്

ബഹാമസില്‍ കനത്ത നാശം വിതച്ച ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് നീങ്ങുന്നതിനിടെ ഗോള്‍ഫ് കളിയിൽ മുഴുകി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമാണ് വിര്‍ജീനിയയിലെ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതായുള്ള ചിത്രങ്ങള്‍ പുറത്തേക്ക് വിട്ടത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഇരകളായവരുടെ അനുസ്മരണത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ട്രംപ് ചുഴലിക്കാറ്റിനെ നേരിടാനുള്ള ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനുള്ള കാരണങ്ങൾ മുൻനിർത്തി പരിപാടിയില്‍ സംബന്ധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം ചുഴലിക്കാറ്റ് സംബന്ധിച്ച് സകല വിവരങ്ങളും ട്രംപ് അറിയുന്നുണ്ടെന്നാണ് സംഭവത്തോട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രഷം പ്രതികരിച്ചത്.
എന്നാൽ ഈയിടെ ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ടു തകര്‍ത്തു കൂടെയെന്ന് വ്യത്യസ്തമായ ആശയവുമായി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വന്നിരുന്നു. ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള വിലയിരുത്തലിനായി ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു ട്രംപ് ഇത്തരത്തിൽ ചോദ്യം ഉന്നയിച്ചത്. അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത് തന്നെ.
ചുഴലിക്കാറ്റിന്റെയുള്ളില്‍ ആറ്റം ബോംബ് വെച്ചു പൊട്ടിച്ചാല്‍ കാറ്റ് ചിതറിപ്പോവില്ലേ എന്നാണ് ചോദ്യം. നമുക്കെന്തു കൊണ്ട് അത് ചെയ്തുകൂടായെന്നും ട്രംപ് ചോദിച്ചതായി റിപ്പോര്‍ട്ട് ഉള്ളതായും പറയുന്നു. 2017ലും, ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ച് ചുഴലിക്കാറ്റിനെ ഇല്ലാതാക്കിക്കിക്കൂടേയെന്ന് ട്രംപ് ചോദിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇതിനോട് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നില്ല എന്നതാണ്. അതേസമയം ഈ ആശയം പ്രായോഗികമല്ലെന്ന് മാത്രമല്ല, അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവ കരാറിന് വിരുദ്ധവുമാണ് എന്നതാണ്.
https://www.facebook.com/Malayalivartha