മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി റഷ്യയില്‍....

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെ വ്‌ലാദിവോസ്‌റ്റോക് വിമാനത്താവളത്തിലെത്തിയ മോദിയ്ക്ക് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നേതാക്കള്‍ നടത്തുമെന്നാണ് വിവരം.
നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. പുതിയചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha